ഔറംഗാബാദ് ഇനി സംഭാജിനഗർ

Thursday 30 June 2022 6:21 AM IST

മുംബയ്: രാഷ്ട്രീയച്ചുഴിയിൽ വട്ടംചുറ്റുന്നതിനിടെ പ്രമുഖ നഗരമായ ഔറംഗാബാദിന്റെ പേര് സംഭാജിനഗർ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നും പുനർനാമകരണം ചെയ്യാനും നവി മുംബയിലെ പുതിയ വിമാനത്താവളത്തിന് ഡി.ബി. പാട്ടീൽ രാജ്യാന്തര വിമാനത്താവളം എന്ന പേരു നൽകാനുമുള്ള തീരുമാനം അംഗീകരിച്ച് മഹാരാഷ്ട്ര മന്ത്രിസഭ. മറാത്താ രാജാവായിരുന്ന ഛത്രപതി ശിവജിയുടെ മൂത്ത മകനാണ് സംഭാജി. 17-ാം നൂറ്റാണ്ടിൽ മുഗൾ രാജാവ് ഔറംഗസീബ് പ്രദേശത്തെ ഗവർണറായിരുന്നപ്പോഴാണ് നഗരത്തിന് ഔറംഗാബാദ് എന്ന പേരു നൽകിയത്. ഔറംഗാബാദിന് സംഭാജിയുടെ പേരു നൽകണമെന്നത് ശിവസേനയുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു.