ഈ ഹോട്ടൽ ഒഴിവാക്കൂ, ഇക്കൂട്ടരെ തൃപ്‌തിപ്പെടുത്തുന്ന ഒന്നും ഇവിടെയില്ല, ആരാധകർക്ക് മുന്നറിയിപ്പുമായി മീര രാജ്‌പുത്

Thursday 30 June 2022 1:11 PM IST

സോഷ്യൽ മീഡിയയിലെ സജീവ സാന്നിദ്ധ്യമാണ് യൂട്യൂബറും ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യയുമായ മീര രാജ്‌പുത്. ഇറ്റലിയിൽ അവധി ആഘോഷത്തിലാണ് മീരയും കുടുംബവും.

ഇപ്പോഴിതാ ഇറ്റലിയിലെ ഒരു ഹോട്ടലിൽ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വ്യത്തിയില്ലാത്ത ഷീറ്റുകളാണ് ഇവിടെയുണ്ടായിരുന്നതെന്നും മീര കുറിച്ചു.

ഹോട്ടലിന്റെ പേര് ടാഗ് ചെയ്‌തുകൊണ്ടായിരുന്നു മീരയുടെ പോസ്റ്റ്. നിങ്ങൾ ഒരു ഇന്ത്യക്കാരനോ വെജിറ്റേറിയനോ ആണെങ്കിൽ ഈ ഹോട്ടൽ ഒഴിവാക്കണമെന്നും ഇവർ പറയുന്നു. പരിമിതമായ ഭക്ഷണ ഓപ്ഷനുകളാണ് ഇവിടെയുള്ളതെന്നും വെജിറ്റേറിയൻസിനെ സംതൃപ്‌തിപ്പെടുത്തുന്ന ഒന്നും ഇവിടെയില്ലെന്നും മീര പറയുന്നു. മുറിച്ച പഴങ്ങൾ ഒരു ഡെസേർട്ട് അല്ലെന്നും ഇവർ കുറിച്ചു.

Advertisement
Advertisement