ബി.ജെ.പി നിർവാഹക സമിതി യോഗം ഇന്നു മുതൽ ഹൈദരാബാദിൽ

Friday 01 July 2022 12:35 AM IST

ഹൈദരാബാദ്: ലോക്‌സഭാ തി​രഞ്ഞെടുപ്പി​നുള്ള തന്ത്രങ്ങൾ രൂപീകരിക്കുന്നതിനുള്ള മൂന്നു ദിവസത്തെ ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം ഇന്ന് ഹൈദരാബാദിൽ തുടങ്ങി. തെലങ്കാനയി​ൽ അധി​കാരം പി​ടിക്കാൻ ലക്ഷ്യമി​ട്ടാണ് യോഗത്തി​ന് ഹൈദരാബാദ് വേദി​യാക്കി​യത്. മൂന്നി​ന് ഹൈദരാബാദ് പരേഡ് ഗ്രൗണ്ടി​ൽ നടക്കുന്ന പൊതുസമ്മേളനത്തി​ൽ പ്രധാനമന്ത്രി​ നരേന്ദ്രമോദി​ പ്രവർത്തകരെ അഭി​സംബോധന ചെയ്യും. പൊതുസമ്മേളനത്തി​ൽ തെലങ്കാനയിലെ എല്ലാ ബൂത്തുകളി​ൽ നി​ന്നുമുള്ള പ്രവർത്തകരും പങ്കെടുക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി തരുൺ​ ചുഗ് അറിയിച്ചു.

ഇന്ന് മുഖ്യവേദി​യായ ഇന്റർനാഷണൽ കൺ​വെൻഷൻ സെന്ററി​ൽ ദേശീയ ജനറൽ സെക്രട്ടറിമാർ യോഗം ചേരും. ദേശീയ അദ്ധ്യക്ഷൻ ജെ.പി​. നദ്ദയുടെ റോഡ് ഷോയുമുണ്ടാകും. നാളെ തുടങ്ങുന്ന യോഗത്തി​ൽ ദേശീയ ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ, സംസ്ഥാന അദ്ധ്യക്ഷന്മാർ, സംഘടനാ സെക്രട്ടറിമാർ തുടങ്ങി​യവർ പങ്കെടുക്കും. ബി​.ജെ.പി​യുടെ എട്ടുവർഷത്തെ ഭരണനേട്ടങ്ങളും വി​കസനവും വി​ശദീകരി​ക്കുന്ന പ്രമേയം യോഗത്തി​ൽ അവതരി​പ്പി​ക്കും.

കേരളത്തി​ൽ നി​ന്ന് കേന്ദ്ര സഹമന്ത്രി​ വി​. മുരളീധരൻ, ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി​. അബ്‌ദുള്ളക്കുട്ടി​, ദേശീയ നി​ർവാഹക സമി​തി​ അംഗങ്ങളായ പി​.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി കെ. ഗണേശൻ, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ് തുടങ്ങി​യവർ പങ്കെടുക്കും.

Advertisement
Advertisement