ആർ.വൈ.എഫ് പ്രതിഷേധം

Friday 01 July 2022 12:12 AM IST

ആലപ്പുഴ : വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആർ.വൈ.എഫ്.അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ആർ.വൈ.എഫ്. സംസ്ഥാന കമ്മറ്റി അംഗം ഷാമോൻ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. കൊവിഡിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് സാമ്പത്തിക സ്ഥിതി മോശമായി ജീവിതം വഴിമുട്ടി നിൽക്കുന്നവർക്ക് മേൽ നികുതി വർദ്ധനവും നിരക്ക് വർദ്ധനവും അടിച്ചേൽപ്പിക്കുന്നതിൽ ആർ.വൈ.എഫ് പ്രതിഷേധിച്ചു. യോഗത്തിൽ കെ.സി.രതീശ് അദ്ധ്യക്ഷത വഹിച്ചു. എ.ആസാദ്, എൻ.ബാലചന്ദ്രൻ, എൻ.വേണുഗോപാൽ, ബിഹാദ് തൈക്കൂട്ടം, മഞ്ചേഷ് കുമാർ, അനീഷ് ആനന്ദൻ, കെ.വി.സുധീർ, പ്രശാന്ത്, അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement