22 വയസുകാരിക്ക് പീഡനം : 46 കാരന് 10 വർഷം കഠിന തടവ്
Friday 01 July 2022 12:25 AM IST
ഹരിപ്പാട് : മാനസിക വെല്ലുവിളി നേരിടുന്ന 22 വയസുകാരിയെ പീഡിപ്പിച്ച 46 കാരനെ പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ചു. ഹരിപ്പാട് കുമാരപുരം പൊത്തപ്പള്ളി വടക്ക് ചെന്നാട്ടു കോളനിയിൽ മോഹനനെയാണ് ഹരിപ്പാട് അതിവേഗ കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിയ്ക്ക് പോയ സമയം വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ എസ്. രഘു ഹാജരായി.