എകെജി സെന്റർ ആക്രമണം ഇ പി ജയരാജൻ പേഴ്‌സണലായി നടത്തിയ നാടകം; ആരോപണം ബുദ്ധിയുള‌ളവർ വിശ്വസിക്കുമോയെന്ന് കെ സുധാകരൻ

Friday 01 July 2022 8:31 AM IST

കണ്ണൂ‌ർ: തലസ്ഥാനത്ത് എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ രാഹുൽ ഗാന്ധിയുടെ വരവിന്റെ പ്രാധാന്യം കുറയ്‌ക്കാനുള‌ള ശ്രമമാണെന്ന് പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് പോലും പറയുന്നില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പേഴ്‌സണലായി നടത്തിയ നാടകമാണെന്നും കെ.സുധാകരൻ ആരോപിച്ചു.

രാഹുൽ ഗാന്ധി വരുന്ന ദിവസം അതിന്റെ പ്രഭ കെടുത്താൻ സിപിഎം ഓഫീസ് കോൺഗ്രസ് ആക്രമിച്ചു എന്നുള‌ള ആരോപണം ബുദ്ധിയുള‌ളവർ വിശ്വസിക്കുമോയെന്നും കെ.സുധാകരൻ ചോദിച്ചു. എകെജി സെന്റർ ആക്രമണം ഇ.പിയുടെ തിരക്കഥയാണ്. അതിനുള‌ള ഗുണ്ടാബന്ധമുള‌ള ഇ.പി ജയരാജൻ നടത്തിയതാണ് ആക്രമണം. പൊലീസ് സുരക്ഷയുള‌ള എകെജി സെന്ററിൽ പരിചയമുള‌ള ആളുകൾക്കേ ആക്രമണം നടത്താനാകൂ. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് പറയുന്നതെന്നും കെ.സുധാകരൻ ചോദിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഭവം അന്വേഷിക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.