ചാക്കോച്ചനും ടൊവിനോയും ഏറ്റുമുട്ടുന്നു

Saturday 02 July 2022 6:09 AM IST

കു​ഞ്ചാ​ക്കോ​ ​ബോ​ബ​നെ​ ​നാ​യ​ക​നാ​ക്കി​ ​ര​തീ​ഷ് ​ബാ​ല​കൃ​ഷ്ണ​ൻ​ ​പൊ​തു​വാ​ൾ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ ന്നാ,​ ​താ​ൻ​ ​കേ​സ് ​കൊ​ട് ​,​ടൊ​വി​നോ​ ​തോ​മ​സി​നെ​ ​നായകനാക്കി ഖാ​ലി​ദ് ​റ​ഹ്‌​മാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത​ല്ലു​മാ​ല​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​ആ​ഗ​സ്റ്റ് 12​ന് ​തി​യേ​റ്റ​റി​ൽ.​ ​ര​ണ്ട് ​യു​വ​താ​ര​ങ്ങ​ളു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​ഒ​രേ​ ​ദി​വ​സം​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​തി​ന്റെ​ ​ആ​വേ​ശ​ത്തി​ലാ​ണ് ​ആ​രാ​ധ​ക​ർ.
സൂ​പ്പ​ർ​ ​ഡീ​ല​ക്സ്,​ ​വി​ക്രം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​‌​ ​പ്ര​ശ​സ്ത​യാ​യ​ ​ത​മി​ഴ് ​ന​ടി​ ​ഗാ​യ​ത്രി​ ​ശ​ങ്ക​ർ​ ​ആ​ണ് ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്റെ​ ​നാ​യി​ക.​ ​ഗാ​യ​ത്രി​യു​ടെ​ ​ആ​ദ്യ​ ​മ​ല​യാ​ള​ ​ച​ല​ച്ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​ബേ​സി​ൽ​ ​ജോ​സ​ഫ്,​ ​ഉ​ണ്ണി​മാ​യ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.
ബോ​ളി​വു​ഡ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​രാ​കേ​ഷ് ​ഹ​രി​ദാ​സാ​ണ് ​(​ഷേ​ർ​ണി​ ​ഫെ​യിം​)​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​എ​സ്.​ ​ടി.​ ​കെ​ ​ഫ്രെ​യിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​പ്ര​ശ​സ്ത​ ​നി​ർ​മ്മാ​താ​വ്‌​ ​സ​ന്തോ​ഷ്.​ ​ടി.​ ​കു​രു​വി​ള​ ​നി​ർ​മ്മാ​ണ​വും​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​ഉ​ദ​യ​ ​പി​ക്ചേ​ഴ്സ് ​എ​ന്നീ​ ​ബാ​ന​റു​ക​ളു​ടെ​ ​കീ​ഴി​ൽ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​സ​ഹ​നി​ർ​മ്മാ​ണ​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​
ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​ആ​ണ് ​ത​ല്ലു​മാ​ല​യി​ൽ​ ​ടൊ​വി​നോ​യു​ടെ​ ​നാ​യി​ക.​ഷൈ​ൻ‍​ ​ടോം​ ​ചാ​ക്കോ,​ ​ലു​ക്മാ​ൻ,​ ​ചെ​മ്പ​ൻ​ ​വി​നോ​ദ് ​ജോ​സ്,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ഓ​സ്റ്റി​ൻ,​ ​അ​സിം​ ​ജ​മാ​ൽ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
ആ​ഷി​ക് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ‍​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ക് ​ഉ​സ്മാ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​മു​ഹ്‌​സി​ൻ​ ​പ​രാ​രി,​ ​അ​ഷ്‌​റ​ഫ് ​ഹം​സ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​വ​ഹി​ക്കു​ന്നു.