പൊലീസിനെ അറിഞ്ഞ് വിദ്യാർത്ഥികൾ

Saturday 02 July 2022 12:30 AM IST

ചേർത്തല : പൊലീസിനെ അറിയാനായി ചേർത്തല ഗവ.ടൗൺ സ്‌കൂളിലെ 25 ഓളം വിദ്യാർത്ഥികൾ ചേർത്തലശിശു സൗഹൃദ പൊലീസ് സ്‌​റ്റേഷൻ സന്ദർശിച്ചു. ചേർത്തല സ്​റ്റേഷൻ ഓഫീസർ ബി.വിനോദ്കുമാർ മധുരം നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. ജനമൈത്രി പൊലീസ് സ്‌​റ്റേഷനിലും കുട്ടികൾ കയറി. പാറാവ്,ജി.ഡി,കമ്പ്യൂട്ടർമുറി,ബെൽസ് ഒഫ് ആംസ്,ഓഫീസ് എന്നിവിടങ്ങളെല്ലാം പൊലീസ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് പരിചയപ്പെടുത്തി. പ്രധാന അദ്ധ്യാപകൻ എസ്.ധനപാലിനൊപ്പമായിരുന്നു കുട്ടികൾ എത്തിയത്.എസ്.ഐ.വി.ജെ.ആന്റണി,റൈ​റ്റർ രാജു,പി.ആർ.ഒ സാബു,സി.ആർ.ഒ പി.കെ.അനിൽകുമാർ, ചൈൽഡ് ഫ്രണ്ട്‌ലി ഓഫീസർമാരായ സൈമൺ ആന്റോ,ട്രീസാ,രസ്‌ന എന്നിവർ കുട്ടികളുമായി ആശയവിനിമയം നടത്തി.

Advertisement
Advertisement