എ. കെ. ജി. സെന്ററിൽ സ്‌ഫോടകവസ്തു എറിഞ്ഞത് 8 പൊലീസുകാർ ഉള്ളപ്പോൾ

Saturday 02 July 2022 12:52 AM IST

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ച പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതിനിടെ,​ കനത്ത പൊലീസ് കാവലുള്ള എ.കെ.ജി സെന്ററിലേക്ക് സ്ഫോടകവസ്തു വലിച്ചെറിഞ്ഞത് വൻ സുരക്ഷാ പാളിച്ചയായി. എസ്.ഐയുടെ നേതൃത്വത്തിൽ എട്ട് പൊലീസുകാർ എ.കെ.ജി സെന്ററിന് മുന്നിൽ കാവൽ നിൽക്കുമ്പോഴാണ് ആക്രമണം.

പ്രധാന രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ഓഫീസുകൾ ആക്രമിക്കാനിടയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. ഇതേത്തുടർന്ന് എ.കെ.ജി സെന്ററിനു മുന്നിൽ മൂന്ന് ഷിഫ്റ്റുകളിലായി മുപ്പതോളം പൊലീസുകാരെ നിയോഗിച്ചിരുന്നു.

അർദ്ധരാത്രി എട്ടംഗ പൊലീസ് സംഘത്തിന്റെ തൊട്ടടുത്തായി, പിൻവശത്തെ ഗേറ്റിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്. സ്ഫോടന ശബ്ദം കേട്ട് എത്തിയ പൊലീസ് എന്താണ് സംഭവിച്ചതെന്ന് അറിയാതെ പകച്ചു പോയി. പിന്നീട് എ.കെ.ജി സെന്ററിലെ ജീവനക്കാർ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തു എറിഞ്ഞത് കണ്ടെത്തിയത്. സ്‌കൂട്ടറിനെ പിന്തുടർന്ന പ്രതിയെ പിടികൂടാൻ പൊലീസ് ശ്രമിച്ചില്ല. ഈ സമയം കൊണ്ട് പ്രതി രക്ഷപെട്ടു. സുരക്ഷയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിക്ക് സാദ്ധ്യതയുണ്ട്.

പൊലീസ് മുന്നറിയിപ്പിനെ തുടർന്ന് എ.കെ.ജി സെന്ററിനു ചുറ്റും കേടായിക്കിടന്ന സി.സി.ടി.വി കാമറകൾ അറ്റകുറ്റപ്പണി നടത്തുകയും പുതിയ കാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിലൊരു കാമറയിലാണ് സ്ഫോടകവസ്തു എറിഞ്ഞയാളുടെ ദൃശ്യം കിട്ടിയത്. കുന്നുകുഴി ഭാഗത്തേക്ക് സ്‌കൂട്ടറിൽ പാഞ്ഞുപോയ പ്രതിയുടെ ദൃശ്യങ്ങൾ നിരവധി വീടുകളുടെയും സ്ഥാപനങ്ങളുടെയും സി.സി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എ.കെ.ജി സെന്ററിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. കൂടുതൽ സായുധ പൊലീസിനെ നിയോഗിച്ചു. ഇനി 24മണിക്കൂറും എ.കെ.ജി സെന്ററിനു ചുറ്റും പൊലീസ് നിരീക്ഷണവും പട്രോളിംഗുമുണ്ടാവും. തലസ്ഥാനത്തെ മറ്റ് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കും പൊലീസ് കാവലേർപ്പെടുത്തി. സി.പി.എം ഓഫീസുകൾക്ക് എസ്.ഐമാരുടെ നേതൃത്വത്തിലാണ് കാവൽ.

പ്രതി 1.32 മിനിറ്റാണ് എ.കെ.ജി സെന്ററിന്റെ പരിസരത്തുണ്ടായിരുന്നത്. പരിസരം നിരീക്ഷിക്കാനും സ്ഫോടകവസ്തു എറിയാനും ഇത്രയും സമയമേ എടുത്തുള്ളൂ. പ്രതിയുടെ നീക്കങ്ങൾ മറ്റാരെങ്കിലും നിരീക്ഷിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ഫോടകവസ്തു എറിഞ്ഞ സമയത്ത് മ​റ്റൊരു ബൈക്ക് എകെജി സെന്ററിനു മുന്നിലെ ഇടറോഡിലൂടെ പോയതും അന്വേഷിക്കുന്നുണ്ട്. സ്ഫോടക വസ്തു എറിഞ്ഞശേഷം പ്രതി 11.24ന് മടങ്ങിപ്പോയതായും കുന്നുകുഴിയിൽ നിന്ന് വരമ്പശേരി ഭാഗത്ത് 11.25ന് എത്തിയതായും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തി. മുപ്പതോളം സി.സി.ടി.വി കാമറകളാണ് പരിശോധിച്ചത്.

 അ​ല​യ​ടി​ച്ച് ​സി.​പി.​എം​ ​പ്ര​തി​ഷേ​ധം

എ.​കെ.​ജി​ ​സെ​ന്റ​റി​നു​ ​നേ​രെ​യു​ണ്ടാ​യ​ ​ബോം​ബാ​ക്ര​മ​ണ​ത്തി​നെ​തി​രെ​ ​സി.​പി.​എം​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​സ്ഥാ​ന​ത്ത് ​ശ​ക്ത​മാ​യ​ ​പ്ര​തി​ഷേ​ധം​ ​അ​ല​യ​ടി​ച്ചു.​ ​ജി​ല്ലാ​ ​ആ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​ന​ങ്ങ​ൾ​ ​ന​ട​ന്നു.​ ​ക​ന​ത്ത​ ​വൈ​കാ​രി​ക​ത​യോ​ടെ​യാ​ണ് ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​തി​ക​രി​ച്ച​ത്.​ ​മി​ക്ക​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​സം​ഘ​ടി​പ്പി​ച്ച​ ​പൊ​തു​യോ​ഗ​ങ്ങ​ളി​ൽ​ ​വ​ൻ​ ​ജ​ന​പ​ങ്കാ​ളി​ത്ത​മാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ​സി.​പി.​എം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​ക​ട​ന​ത്തി​ൽ​ ​ര​ണ്ടാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ഡി.​വൈ.​എ​ഫ്‌.​ഐ​ ​നേ​തൃ​ത്വ​ത്തി​ലും​ ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ച് ​ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ചു. ആ​ക്ര​മ​ണ​ ​വാ​ർ​ത്ത​ ​പു​റ​ത്തു​വ​ന്ന​തു​മു​ത​ൽ​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ലേ​ക്ക് ​ജ​ന​പ്ര​വാ​ഹ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ലെ​ത്തി​ ​ബോം​ബാ​ക്ര​മ​ണം​ ​ന​ട​ന്ന​ ​സ്ഥ​ലം​ ​നോ​ക്കി​ക്ക​ണ്ടു.​ ​മ​ന്ത്രി​മാ​ർ,​ ​എം.​എ​ൽ.​എ​മാ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ലെ​ത്തി.

Advertisement
Advertisement