കുറ്റക്കാരേയും പിന്നിലുള്ളവരെയും കണ്ടെത്തും: മുഖ്യമന്ത്രി

Saturday 02 July 2022 12:19 AM IST

തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരെ ഉണ്ടായ ആക്രമണത്തിൽ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാത നാട്ടിലെ സമാധാനം സംരക്ഷിക്കാൻ ഉയർന്ന ബോധത്തോടെ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

മഹാനായ എ.കെ.ജിയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണം.

 ആ​ക്ര​മ​ണ​ത്തി​ന്റെ​ ​തി​ര​ക്കഥ ജ​യ​രാ​ജ​ന്റേ​ത്:​ ​കെ.​ ​സു​ധാ​ക​രൻ

എ.​കെ.​ജി​ ​സെ​ന്റ​ർ​ ​അ​ക്ര​മ​ത്തി​ലെ​ ​തി​ര​ക്ക​ഥ​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ഇ.​പി.​ ​ജ​യ​രാ​ജ​ന്റെ​താ​ണെ​ന്നും​ ​കോ​ൺ​ഗ്ര​സി​നും​ ​യു.​ഡി.​എ​ഫി​നും​ ​പ​ങ്കി​ല്ലെ​ന്നും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​അ​ക്ര​മ​ത്തെ​ ​ശ​ക്ത​മാ​യി​ ​അ​പ​ല​പി​ക്കു​ന്നു.​ ​സി.​പി.​എ​മ്മാ​ണ് ​എ​ന്നും​ ​അ​ക്ര​മ​ത്തി​ന്റെ​ ​മു​ന്നി​ലു​ള്ള​ത്.​ ​എ​ന്ത് ​അ​ക്ര​മം​ ​ന​ട​ത്താ​നും​ ​സി.​പി.​എ​മ്മി​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഗു​ണ്ടാ​ ​സം​വി​ധാ​ന​മു​ണ്ട്.​ ​രാ​ഹു​ൽ​ ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ ​ദി​വ​സം,​ ​പ്ര​ത്യേ​കി​ച്ച് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഓ​ഫീ​സ് ​എ​സ്.​എ​ഫ്‌.​ഐ​ ​ത​ക​ർ​ത്ത​തി​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​എ​ത്തു​മ്പോ​ൾ​ ​അ​തി​ന്റെ​ ​പ്ര​സ​ക്തി​ ​ത​ക​ർ​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​ശ്ര​മി​ക്കു​മെ​ന്ന് ​ആ​രെ​ങ്കി​ലും​ ​ക​രു​തി​യാ​ൽ​ ​അ​വ​രാ​ണ് ​മ​ണ്ട​ൻ​മാ​ർ.
ക​ണ്ട് ​ബോ​ദ്ധ്യ​മു​ള്ള​തു​ ​പോ​ലെ​യാ​ണ് ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​അ​ക്ര​മ​ത്തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ത​ല​യി​ൽ​ ​കെ​ട്ടി​വ​യ്ക്കു​ന്ന​ത്.​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ലെ​ ​സി.​സി.​ടി.​വി​യി​ലൊ​ന്നും​ ​മു​ഖം​പ്പെ​ടാ​തെ​ ​വ്യ​ക്തി​ ​അ​ക്ര​മം​ ​ന​ട​ത്തി​ ​പോ​ക​ണ​മെ​ങ്കി​ൽ​ ​അ​യാ​ൾ​ക്ക് ​അ​വി​ട​വു​മാ​യി​ ​പ​രി​ച​യ​മു​ണ്ടാ​ക​ണം.​ ​ക്രി​മി​ന​ൽ​ ​സം​ഘ​ങ്ങ​ളു​മാ​യി​ ​സി.​പി.​എ​മ്മി​ന് ​ന​ല്ല​ ​ബ​ന്ധ​മു​ണ്ട്.​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ന് ​സ​മീ​പം​ ​നി​ര​വ​ധി​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​ക​ളാ​യ​ ​ഗു​ണ്ട​ക​ളു​ണ്ട്.​ ​ഇ​വ​രെ​ ​അ​ക്ര​മ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​ഇ.​പി.​ ​ജ​യ​രാ​ജ​ന് ​എ​ന്താ​ണ് ​പ്ര​യാ​സ​മെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​ചോ​ദി​ച്ചു.

 കോ​ൺ​ഗ്ര​സി​ന് ബ​ന്ധ​മി​ല്ല​:​ വി.ഡി. സ​തീ​ശൻ

എ.​കെ.​ജി​ ​സെ​ന്റ​ർ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സി​നോ​ ​യു.​ഡി.​എ​ഫി​നോ​ ​ബ​ന്ധ​മി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​പൊ​ലീ​സ് ​അ​ക്ര​മി​യെ​ ​ക​ണ്ടെ​ത്ത​ട്ടെ.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നെ​തി​രാ​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ശ്ര​ദ്ധ​ ​മാ​റ്റ​ണ​മെ​ന്ന് ​ചി​ന്തി​ക്കു​ന്ന​വ​രാ​ണ് ​ആ​ക്ര​മ​ണ​ത്തി​ന് ​പി​ന്നി​ലെ​ന്ന് ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​ ​പോ​ലും​ ​മാ​റ്റി​വ​ച്ച് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​നേ​താ​ക്ക​ൾ​ ​വ​യ​നാ​ട്ടി​ലാ​ണ്.​ ​സ​ർ​ക്കാ​രി​നെ​ ​മൂ​ന്നു​ദി​വ​സ​മാ​യി​ ​പ്ര​തി​രോ​ധ​ത്തി​ൽ​ ​വ​രി​ഞ്ഞു​മു​റു​ക്കി​ ​നി​റു​ത്തി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സോ​ ​യു.​ഡി.​എ​ഫോ​ ​അ​ക്ര​മ​ത്തി​ന് ​മു​തി​രി​ല്ലെ​ന്ന് ​സാ​മാ​ന്യ​ബു​ദ്ധി​യു​ള്ള​വ​ർ​ക്ക​റി​യാം.​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ്യ​തി​ച​ലി​ച്ച് ​പു​തി​യ​ ​വി​ഷ​യ​ങ്ങ​ളു​ടെ​ ​പി​ന്നാ​ലെ​ ​പോ​കു​ന്ന​താ​രാ​ണ്?​ ​കോ​ൺ​ഗ്ര​സാ​ണ് ​ആ​ക്ര​മ​ണ​ത്തി​ന് ​പി​ന്നി​ലെ​ന്ന് ​എ​ന്ത് ​തെ​ളി​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​പ​റ​യു​ന്ന​തെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.​ ​നേ​ര​ത്തെ​ ​ത​യാ​റാ​ക്കി​വ​ച്ച​ ​പ്ര​സ്താ​വ​ന​യാ​ണി​ത്.