കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ

Saturday 02 July 2022 2:21 AM IST

തിരുവനന്തപുരം: കേരളത്തിന്റെ ഗോതമ്പ് വിഹിതവും മണ്ണെണ്ണ വിഹിതവും വെട്ടികുറക്കുകയും മണ്ണെണ്ണ വിലവർദ്ധിപ്പിക്കുകയുംചെയ്ത കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ രാജ് ഭവനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.
കെ.ആർ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.ജി.പ്രിയൻ കുമാർ, ട്രഷറർ മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ,പി.ആർ.സുന്ദരൻ, അഡ്വ.ആർ.സജിലാൽഎന്നിവർ സംസാരിച്ചു. നേതാക്കന്മാരായ കെ.പി.സുധീർ, എം.ആർ.സുധീഷ്, അജയകുമാർ, ഹരിദാസ് ,ഷാജി കുമാർ, കോവളം വിജയകുമാർ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement