അഡ്വ. കൃഷ്ണരാജിന് മുൻകൂർ ജാമ്യം

Sunday 03 July 2022 12:47 AM IST

കൊച്ചി∙ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്ന കേസിൽ അഡ്വ. ആർ. കൃഷ്ണരാജിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകനാണ് കൃഷ്ണരാജ്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് ഒരു മതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. തന്റെ അഭിഭാഷകനെ പിന്തിരിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സ്വപ്ന ആരോപിച്ചിരുന്നു.