ഗർഭച്ഛിദ്രാവകാശം നിലനിറുത്താൻ നിയമനിർമ്മാണത്തിന് ന്യൂയോർക്ക് സ്റ്റേറ്റ്

Sunday 03 July 2022 1:27 AM IST

ന്യൂയോർക്ക്: യു.എസിൽ ഗർഭച്ഛിദ്രത്തിനുള്ള അവകാശം എ‌ടുത്ത് കളഞ്ഞുകൊണ്ടുള്ള സുപ്രീംകോടതിയുത്തരവ് മറികടക്കാൻ ന്യൂയോർക്ക് സംസ്ഥാനം നിയമനിർമ്മാണത്തിന് നീക്കം തുടങ്ങി.

ഗർഭച്ഛിദ്രം നടത്താനും ഗർഭനിരോധന രീതികൾ സ്വീകരിക്കാനും അവകാശം നൽകുന്ന നിയമഭേദഗതിക്കായുള്ള നടപടികളാണ് ആരംഭിച്ചത്. ന്യൂയോർക്ക് സംസ്ഥാനത്ത് ഇപ്പോൾ തന്നെ ഇത് സംബന്ധിച്ച നിയമം നിലനിൽക്കുന്നുണ്ടെങ്കിലും നിയമഭേദഗതിയോടെ വിപുലമായ നിയമപരിരക്ഷ ലഭിക്കും. നിലവിലുള്ള തുല്യാവകാശ നിയമത്തിലും ഇതോടൊപ്പം ഭേദഗതിയുണ്ടാകും. ആൺ-പെൺ വിവേചനം, വംശം, വർഗം, ഭിന്നശേഷി, പ്രായം തുടങ്ങിയവയിലായിരിക്കും ഭേദഗതി. സെനറ്റിൽ പാസാകുന്നതോടെ നിയമസഭയിലും പാസാകുമെന്നാണ് പ്രതീക്ഷ. റഫറണ്ടത്തിൽ വോട്ടർമാർക്ക് നേരിട്ട് പങ്കെടുക്കാം. സംസ്ഥാനങ്ങൾക്ക് ഗർഭച്ഛിദ്ര വിഷയത്തിൽ സ്വന്തമായ നിയമം നിർമ്മിക്കാമെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement