ഞാറ്റുവേല ആഘോഷം.

Monday 04 July 2022 12:00 AM IST

പള്ളിക്കത്തോട്. അരവിന്ദ വിദ്യാമന്ദിരത്തിൽ ഞാറ്റുവേല ആഘോഷം നടന്നു. നിലമൊരുക്കി വിത്തെറിഞ്ഞും ഇഞ്ചിയും മഞ്ഞളും കൊടിയും നട്ടും കാർഷികവൃത്തികൾക്ക് തുടക്കം കുറിച്ചു. വിവിധ ക്ലബ്ബുകൾ സംയോജിച്ച് കാർഷിക വിഭവങ്ങളുടെയും പുരാവസ്തുക്കളുടെയും ഔഷധ സസ്യങ്ങളുടെയും പ്രദർശനവും, കപ്പപ്പുഴുക്ക് ,ചക്കപ്പുഴുക്ക്, സംഭാരം തുടങ്ങിയ നാടൻ ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുത്തി ഭക്ഷ്യമേളയും സംഘടിപ്പിച്ചു. പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കവിത ആർ.സി അദ്ധ്യക്ഷയായി. പള്ളിക്കത്തോട് കൃഷി ഓഫീസർ പ്രവീൺ ജോൺ ജീവിതത്തിൽ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി. കുട്ടികൾക്കായി കുതിരസവാരിയും ഒരുക്കിയിരുന്നു.

Advertisement
Advertisement