നെയ്മർ പോണ്ടിച്ചേരിയിൽ മാത്യു-നസ്ളൻ ടീമിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം

Monday 04 July 2022 6:00 AM IST

മാ​ത്യു​-​ന​സ്ളൻ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​'​ഓ​പ്പ​റേ​ഷ​ൻ​ ​ജാ​വ​"​ ​എ​ന്ന​ ​ഹി​റ്റ് ​ചി​ത്ര​ത്തി​നു​ ​ശേ​ഷം​ ​വി​ ​സി​നി​മാ​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ​ ​ബാ​ന​റി​ൽ​ ​പ​ത്മ​ ​ഉ​ദ​യ് ​നി​ർ​മ്മി​ക്കു​ന്ന​ ​നെ​യ്മ​ർ​ ​എ​ന്ന​ ​ബി​ഗ്‌​ ​ബ​ജ​റ്റ് ​സി​നി​മ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പോ​ണ്ടി​ച്ചേ​രി​യി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​‘​ജി​ല്ല​’,​ ​‘​ഗ​പ്പി​’,​ ​‘​സ്റ്റൈ​ൽ​’,​ ​‘​അ​മ്പി​ളി​’,​ ​'​ഹാ​പ്പി​ ​വെ​ഡി​ങ്’​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​അ​സി​സ്റ്റ​ന്റ് ​എ​ഡി​റ്റ​റാ​യും,​ ​‘​ഓ​പ്പ​റേ​ഷ​ൻ​ ​ജാ​വ​’​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​കോ​ ​ഡ​യ​റ​ക്ട​റാ​യും​ ​പ്ര​വ​ർ​ത്തി​ച്ച​ ​സു​ധി​ ​മാ​ഡി​സ​ൺ​ ​ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​ആ​ദ​ർ​ശ് ​സു​കു​മാ​ര​ൻ,​ ​പോ​ൾ​സ​ൺ​ ​സ്ക​റി​യ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​എ​ഴു​തു​ന്നു.​ ​മാ​ത്യു​-​ന​സ്ല​ൻ​ ​ഹി​റ്റ് ​കൂ​ട്ടു​കെ​ട്ടി​ൽ​ ​എ​ത്തു​ന്ന​ ​ആ​ദ്യ​ ​പാ​ൻ​ ​-​ഇ​ന്ത്യ​ൻ​ ​സി​നി​മ​യാ​യ​ ​നെ​യ്മ​റി​ൽ​ ​ഇ​രു​വ​രും ​ക​ണ്ടു​ ​പ​രി​ച​യി​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​ ​വേ​ഷ​ത്തി​ലാ​ണ് ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ ​മു​ഴു​നീ​ള​ ​എ​ന്റ​ർ​ടെ​യ്നാ​റാ​യ​ ​ചി​ത്ര​ത്തി​ൽ​ ​മ​റ്റു​ ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്നു.​ആ​ൽ​ബി​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​സം​ഗീ​തം​ ​ഷാ​ൻ​ ​റ​ഹ്മാ​ൻ​ .​​ക്രി​സ്തു​മ​സി​ന് ​ '​നെ​യ്മ​ർ​"​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.​പി​ ​ആ​ർ​ ​ഒ​-​എ​ .​എ​സ് ​ദി​നേ​ശ്,​ ​ശ​ബ​രി.