ചന്തയുടെ രണ്ടാംഭാഗത്തിൽ ആർതർ ആന്റണിയും

Monday 04 July 2022 6:00 AM IST

ചന്തയുടെ രണ്ടാം ഭാഗത്തിൽ ബാബു ആന്റണിക്കൊപ്പം മകൻ ആർതർ ആന്റണിയും .ചിത്രത്തിൽ ആർതർ പ്രതിനായകനായി എത്തുന്നുവെന്നാണ് വിവരം.മിക്സഡ് മാർഷ്യൽ ആർട്സിൽ ഫസ്റ്റ് ഡാൻ ബ്ളാക്ക് ബെൽറ്റ് കരസ്ഥമാക്കിയ ആർതർ മർട്ടിലിംഗ്വൽ ചിത്രം ദ് ഗ്രേറ്റ് എസ്‌കേപ്പിൽ ഒാഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇൗ ചിത്രം നിർമ്മാണ ഘട്ടത്തിലാണ്. യു.എസിലായിരുന്നു ദ ഗ്രേറ്റ് എസ്‌കേപ്പിന്റെ ചിത്രീകരണം.2013 ൽ പുറത്തിറങ്ങിയ ഇടുക്കി ഗോൾഡിൽ ബാബു ആന്റണിയുടെ സ്കൂൾ കാലം ആർതർ ആണ് അഭിനയിച്ചത്. അതേസമയം

ചന്ത സംവിധാനം ചെയ്ത സുനിൽ ആണ് രണ്ടാംഭാഗവും ഒരുക്കുന്നത്.സുത്താൻ എന്ന കഥാപാത്രമായി ബാബു ആന്റണി നിറഞ്ഞാടിയ ചിത്രമായിരുന്നു ചന്ത. റോബിൻ തിരുമല രചന നിർവഹിച്ച ചിത്രത്തിൽ മോഹിനി ആയിരുന്നു നായിക.
തിലകൻ, സത്താർ, അഗസ്റ്റിൻ, ലാലു അലക്സ്, നരേന്ദ്രപ്രസാദ്, ബേബി അമ്പിളി എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ചന്തയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കും.

Advertisement
Advertisement