സിവിൽ സപ്ലൈസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ

Monday 04 July 2022 3:41 AM IST

തിരുവനന്തപുരം: സിവിൽ സപ്ലൈസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷന്റെ പ്രവർത്തക സമിതി യോഗം അസോസിയേഷൻ സെക്രട്ടറി എം. ശശിധരൻ നായർ ഉദ്ഘാടനം ചെയ്‌തു. പെൻഷൻകാർക്ക് കിട്ടേണ്ട ഡി.എ ഓണത്തിന് നൽകാൻ സർക്കാരിനോട് ആവശ്യപ്പെടാനും ചിങ്ങം ഒന്നിന് 80 വയസ് പൂർത്തിയാക്കിയവരെ ആദരിക്കാനും വിശ്വനാഥ അയ്യർ അദ്ധ്യക്ഷനായ യോഗം തീരുമാനിച്ചു. സോമകുമാരൻ, എം. ശ്രീകണ്ഠൻ, ഗംഗാധരൻ നായർ, മോഹനചന്ദ്രൻ, മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement