സ്‌കൂൾ അങ്കണത്തിൽ ഇനി ഗാന്ധിയൻ ടച്ച്

Monday 04 July 2022 12:08 AM IST
ഉണ്ണികാനായി ഗാന്ധി ശില്‍പങ്ങളൊരുക്കുന്നു

പയ്യന്നൂർ: ജില്ലയിലെ വിവിധ സ്‌കൂൾ മുറ്റത്തേക്കായി കേരളാ ലളിതകലാ അക്കാഡമി അംഗം കൂടിയായ ശില്പി ഉണ്ണികാനായി ഗാന്ധി ശില്പങ്ങൾ ഒരുക്കുന്നു. ഒമ്പതര അടി ഉയരമുള്ള മഹാത്മാഗാന്ധി ശില്പം കൂത്തുപറമ്പ് സ്‌കൂളിൽ ഈ മാസം ഒമ്പതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനാച്ഛാദനം ചെയ്യും.

പാടിയോട്ടുചാൽ ഗവ: ഹയർ സെക്കന്ററിയിലേക്ക് മൂന്നര അടി ഉയരമുള്ള ഗാന്ധിശില്പവും ചൊക്ലി ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മൂന്നടി ഉയരമുള്ള ഗാന്ധി ശില്പവും കോറോം മുതിയലം കോൺഗ്രസ് ഓഫീസിലേക്ക് മറ്റൊരു ഗാന്ധി ശില്പവും ഉണ്ണികാനായിയുടെ പണിപ്പുരയിൽ അവസാന മിനുക്കുപണിയിലാണ്. എല്ലാ ഗാന്ധിശില്പവും ഗ്ലാസ് ഫൈബറിൽ വെങ്കല നിറത്തോടെയാണ് നിർമ്മിച്ചത്. ഒരു വർഷം സമയമെടുത്താണ് ശില്പങ്ങൾ പൂർത്തിയാക്കിയത്
സഹായികളായി വിനേഷ് കൊയക്കീൽ, സുരേഷ് അമ്മാനപ്പാറ, ബാലൻ പാച്ചേനി, രതീഷ് വിറകൻ, മിഥുൻ പാലങ്ങാട്ട് എന്നിവരും ശില്പനിർമാണത്തിന് കൂടെയുണ്ട്.

Advertisement
Advertisement