ഓ​പ്പ​റേ​ഷ​ൻ​ ​റെ​യ്‌​സ്:​ ​മ​ത്സ​ര​യോ​ട്ടം​ ​ന​ട​ത്തി​യ​ ​ര​ണ്ടു​പേ​രു​ടെ ലൈ​സ​ൻ​സ് ​മൂ​ന്നു​ ​മാ​സ​ത്തേ​ക്ക് ​റ​ദ്ദാ​ക്കി

Monday 04 July 2022 1:43 AM IST

തൃ​ക്കാ​ക്ക​ര​:​ ​ഓ​പ്പ​റേ​ഷ​ൻ​ ​റെ​യ്‌​സി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​വ​കു​പ്പ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​അ​പ​ക​ട​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​വാ​ഹ​ന​മോ​ടി​ച്ച​ ​ബ​സ് ​ഡ്രൈ​വ​റു​ടെ​ ​ഉ​ൾ​പ്പെ​ടെ​ ​ര​ണ്ടു​പേ​രു​ടെ​ ​ലൈ​സ​ൻ​സ് ​മോ​ട്ടോ​ർ​ ​വാ​ഹ​ന​വ​കു​പ്പ് ​മൂ​ന്നു​ ​മാ​സ​ത്തേ​ക്കു​ ​റ​ദ്ദാ​ക്കി.​ ​ക​ലൂ​ർ​ ​സ്റ്റേ​ഡി​യം​ ​പ​രി​സ​ര​ത്ത് ​അ​പ​ക​ട​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​വാ​ഹ​ന​മോ​ടി​ച്ച​ ​വ​യ​നാ​ട് ​പു​ൽ​പ​ള്ളി​ ​സ്വ​ദേ​ശി​യാ​യ​ ​അ​രു​ൺ​ ​ഷാ​ജി​യു​ടെ​ ​ലൈ​സ​ൻ​സ് ​റ​ദ്ദാ​ക്കി.​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​മ​ത്സ​ര​യോ​ട്ടം​ ​നി​യ​ന്ത്രി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​വാ​ഹ​നം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​ശ​ല്യ​മു​ണ്ടാ​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​ഉ​യ​ർ​ന്ന​ ​ശ​ബ്ദ​ത്തി​ലാ​യി​രു​ന്നു​ ​അ​രു​ൺ​ ​വാ​ഹ​ന​മോ​ടി​ച്ച​ത്.​ ​വാ​ഹ​നം​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ട​ ​എ.​എം​ ​വി​ ​ഐ​ ​സ​മീ​ർ​ ​ബാ​ബു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വാ​ഹ​നം​ ​നി​ർ​ത്താ​ൻ​ ​കൈ​കാ​ണി​ച്ചെ​ങ്കി​ലും​ ​ഇ​യാ​ൾ​ ​ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.​ ​ന​മ്പ​ർ​ ​പ​രി​ശോ​ധി​ച്ചാ​ണ് ​വാ​ഹ​ന​ഉ​ട​മ​യെ​ ​ക​ണ്ടെ​ത്തി​യ​ത്. ള​ള​ത്തോ​ൾ​ ​ജ​ങ്ഷ​നി​ൽ​ ​അ​പ​ക​ട​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​വാ​ഹ​നം​ ​ഓ​ടി​ച്ച​തി​ന് ​സ്വ​കാ​ര്യ​ ​ബ​സ് ​ഡ്രൈ​വ​റാ​യ​ ​തൃ​ക്കാ​ക്ക​ര​ ​സ്വ​ദേ​ശി​ ​ഷം​സു​ദീ​ൻ​ ​ബാ​ബു​വി​ന്റെ​ ​ലൈ​സ​ൻ​സും​ ​റ​ദ്ദാ​ക്കി.​ ​എം.​വി.​ഐ​ ​ഇ​ന്ദു​ധ​ര​ൻ​ ​ആ​ചാ​രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ഡ്രൈ​വ​ർ​ ​കു​ടു​ങ്ങി​യ​ത്. പ​രി​ശോ​ധ​ന​ക​ൾ​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ​ആ​ർ.​ടി.​ഒ​ ​പി.​എം.​ ​ഷെ​ബീ​ർ,​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ആ​ർ.​ടി.​ഒ​ ​ജി.​ ​അ​ന​ന്ത​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.