ബി.ജെ.പിയുടെ പദയാത്ര

Monday 04 July 2022 2:15 AM IST

പോത്തൻകോട്: തിരുവനന്തപുരത്ത് എയിംസ് സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ബി.ജെ.പി പോത്തൻകോട് മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ പദയാത്രയ്ക്ക് നേതൃത്വം നൽകി. കീഴാവൂരിൽ ബി.ജെ.പി ജില്ലാ ട്രഷർ എം. ബാലമുരളി പദയാത്ര ഉദ്ഘാടനം ചെയ്തു. പോത്തൻകോട് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനിൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ, ജില്ലാ ട്രഷറർ എം. ബാലമുരളി, മഹിളാമോർച്ചാ ജില്ലാ വൈസ് പ്രസിഡന്റ് സ്വപ്ന സുദർശൻ, പോത്തൻകോട് ദിനേശ്, ചീരാണിക്കര ബിനു തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement