"ഏൺ ആൻഡ് ലേൺ' പദ്ധതിയുമായി ആനാട് മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്

Monday 04 July 2022 5:12 AM IST

തിരുവനന്തപുരം: എം.ബി.എ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ ചെയ്യാൻ അവസരം ഒരുക്കുന്ന “ഏൺ ആൻഡ് ലേൺ' പദ്ധതി ആനാട് മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് പ്രഖ്യാപിച്ചു. ലോകോത്തര നിലവാരത്തിലുള്ള കമ്പനികളുമായി യോജിച്ചാണ് അവസരം. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം മോഹൻദാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ട്രസ്റ്റി കൃഷ്ണമോഹൻ നിർവഹിച്ചു.

കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.എം.കെ. രാമചന്ദ്രൻ നായർ, എ.ഐ.സി.ടി.ഇ അഡ്വൈസർ ഡോ. രമേഷ് ഉണ്ണിക്കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. കോളേജുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളുടെയും വിദേശ യൂണിവേഴ്സിറ്റികളുടെയും പ്രതിനിധികൾ പങ്കെടുത്തു. കോളേജിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് എൻജിനിയറിംഗ്, ഹോട്ടൽ മാനേജ്മെന്റ്, എം.ബി.എ വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പോടുകൂടി പഠനം നേടാനുള്ള അവസരവും ഇതിനോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. കോളേജിന്റെ നേതൃത്വത്തിൽ എം.ബി.എ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സൗജന്യ കെ - മാറ്റ് കോച്ചിംഗിന്റെ രജിസ്ട്രേഷനും ആരംഭിച്ചു. ഫോൺ: 9847425550, 9946057222.