സഹപാഠികളായ പെൺകുട്ടികളോട് സംസാരിക്കുന്നത് പോലും എതിർത്തു; വഴിവിട്ട ബന്ധത്തിനൊടുവിൽ അദ്ധ്യാപികയെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി കൊലപ്പെടുത്തി
ലക്നൗ: സ്കൂൾ ടീച്ചറെ കൊലപ്പെടുത്തിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി അറസ്റ്റിൽ. ഉത്തർപ്രദേശിലെ അയോദ്ധ്യയിലാണ് സംഭവം നടന്നത്. വിവാഹിതയായ ടീച്ചറും വിദ്യാർത്ഥിയും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ടി ഷർട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിഐജി എ പി സിംഗ് പറഞ്ഞു.
കൊല്ലപ്പെട്ട ടീച്ചറും അറസ്റ്റിലായ വിദ്യാർത്ഥിയും തമ്മിൽ അടുപ്പത്തിലായിരുന്നു. സഹപാഠികളായ പെണ്‍കുട്ടികളുമായി വിദ്യാര്‍ത്ഥി സംസാരിക്കുന്നത് പോലും ടീച്ചർക്ക് ഇഷ്ടമല്ലായിരുന്നു. പുറത്തറിയുമെന്ന ഘട്ടമെത്തിയപ്പോൾ ഭയന്ന വിദ്യാർത്ഥി ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ടീച്ചറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് ടീച്ചർ കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി. ഇതേ തുടർന്നാണ് ടീച്ചറെ കൊലപ്പെടുത്താൻ വിദ്യാർത്ഥി തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.