ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല,​ വിലക്കേർപ്പെടുത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി,​ മറ്റുപേരുകളിൽ ഈടാക്കരുതെന്നും നിർദ്ദേശം

Monday 04 July 2022 6:45 PM IST

ന്യൂഡൽഹി : ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ബാറുകളിലും ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കരുതെന്ന് നിർദ്ദേശം. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടിയാണ് സ‌ർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റു പേരുകളിലും ഭക്ഷണത്തിനൊപ്പം ബില്ലിൽ ചേർത്തും സർവീസ് ചാർജ് ഈടാക്കരുതെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

സർവീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടിയുടെ നിർദ്ദേശ പ്രകാരം 1915 എന്ന നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ നമ്പരിൽ പരാതിപ്പെടാം. ഉപഭോക്താക്കളോട് സർവീസ് ചാർജ് ആവശ്യപ്പെടാനോ സ്വമേധയാ ചാർജ് വർദ്ധിപ്പിക്കാനോ പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. സർവീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് വ്യക്തമാക്കണമെന്നും നിർദ്ദേശമുണ്ട്.

Advertisement
Advertisement