സ്വപ്ന ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്

Tuesday 05 July 2022 12:06 AM IST

കൊച്ചി: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. മൂന്നാമത്തെ നോട്ടീസിലാണ് സ്വപ്ന ഹാജരാകാമെന്ന് അറിയിച്ചത്. എറണാകുളം പൊലീസ് ക്ലബ്ബിൽ രാവിലെ 11ന് എത്താനാണ് നിർദേശം. ഹാജരാകുമെന്ന് ഇന്നലെ സ്വപ്‌ന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

മലപ്പുറം സ്വദേശി നൗഫൽ ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിവരങ്ങൾ കൈമാറാൻ സ്വപ്‌നയെ പൊലീസ് ക്ലബ്ബിലേയ്ക്ക് ഇന്നലെ വിളിപ്പിച്ചിരുന്നു. തിരികെ മടങ്ങുമ്പോഴാണ് ചോദ്യംചെയ്യലിന് ഹാജരാകുമെന്ന് സ്വപ്‌ന അറിയിച്ചത്. ഭീഷണിപ്പെടുത്തൽ കേസിൽ സ്വപ്‌നയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വൈകിട്ട് 4.30ന് ആരംഭിച്ച മൊഴിയെടുപ്പ് 5.45വരെ നീണ്ടു.

കഴിഞ്ഞ തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് പ്രത്യേക അന്വേഷകസംഘം സ്വപ്‌നയോട് ആവശ്യപ്പെട്ടത്. എന്നാൽ ക്രൈംബ്രാഞ്ച് നോട്ടീസ് അവഗണിച്ച് സ്വപ്‌ന ഇ.ഡിക്ക് മുന്നിലെത്തി​. സാവകാശം തേടുകയോ മറുപടി നൽകുകയോ ചെയ്യാതെയാണ് സ്വപ്‌ന ചോദ്യംചെയ്യലിൽനിന്ന് വിട്ടുനിന്നത്.
സ്വർണക്കടത്ത് കേസിൽ പലവട്ടം സ്വപ്‌നയെ ഇ.ഡി ചോദ്യംചെയ്തിരുന്നു. ഇന്നലെ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇ.ഡി ആവശ്യപ്പെട്ടെങ്കിലും സ്വപ്‌ന വിട്ടുനിന്നു.

 ഷാ​ജ് ​കി​ര​ണി​നെ​ ​ഇ.​ഡി ഇ​ന്ന് ​ചോ​ദ്യം​ ​ചെ​യ്യും

സ്വ​ർ​ണ​ക്ക​ട​ത്തു​ ​കേ​സ് ​പ്ര​തി​ ​സ്വ​പ്ന​ ​സു​രേ​ഷി​ന്റെ​ ​ര​ഹ​സ്യ​മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വി​വാ​ദ​ ​ഇ​ട​നി​ല​ക്കാ​ര​ൻ​ ​ഷാ​ജ് ​കി​ര​ണി​നെ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​(​ഇ.​ഡി​)​ ​ഇ​ന്ന് ​ചോ​ദ്യം​ ​ചെ​യ്യും.​ ​രാ​വി​ലെ​ 11​ന് ​ഹാ​ജ​രാ​കാ​നാ​ണ് ​നോ​ട്ടീ​സ് ​ന​ൽ​കി​യ​ത്.​ ​ഹാ​ജ​രാ​കു​മെ​ന്നും​ ​മ​റ​ച്ചു​വ​യ്ക്കാ​ൻ​ ​ഒ​ന്നു​മി​ല്ലെ​ന്നും​ ​ഷാ​ജ് ​കി​ര​ൺ​ ​പ​റ​ഞ്ഞു.
സാ​മ്പ​ത്തി​ക​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​പ​രി​ഗ​ണി​ക്കു​ന്ന​ ​എ​റ​ണാ​കു​ള​ത്തെ​ ​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​ര​ഹ​സ്യ​മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സ്വ​പ്ന​യെ​ ​ഇ.​ഡി​ ​നാ​ലു​ ​ദി​വ​സം​ ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.
ഇ​തി​ന്റെ​ ​തു​ട​ർ​ച്ച​യാ​യാ​ണ് ​സ്വ​പ്ന​യു​ടെ​ ​സു​ഹൃ​ത്തെ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ട് ​കേ​സി​ൽ​ ​ഇ​ട​പെ​ട്ട​ ​ഷാ​ജ് ​കി​ര​ണി​നെ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത്.​ര​ഹ​സ്യ​മൊ​ഴി​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​ഇ​ട​നി​ല​ക്കാ​ര​നാ​യി​ ​ഷാ​ജ് ​കി​ര​ൺ​ ​സ​മീ​പി​ച്ചെ​ന്ന് ​സ്വ​പ്ന​ ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​മു​ൻ​മ​ന്ത്രി​ ​കെ.​‌​ടി.​ ​ജ​ലീ​ലി​നു​മെ​തി​രെ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യെ​ന്ന​ ​കേ​സി​ൽ​ ​ഷാ​ജ് ​കി​ര​ണി​നെ​യും​ ​സ്വ​പ്ന​യെ​യും​ ​ക്രൈം​ ​ബ്രാ​ഞ്ച് ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.

Advertisement
Advertisement