എ.കെ.ജി സെന്ററിലെ പൊലീസ് പട്രോളിംഗ് അന്ന് പിൻവലിച്ചു: വി.ഡി.സതീശൻ

Tuesday 05 July 2022 12:11 AM IST

തിരുവനന്തപുരം:എ.കെ.ജി സെന്ററിന്റെ ഗേറ്റിൽ തലേ ദിവസം വരെയുണ്ടായിരുന്ന പൊലീസ് പട്രോളിംഗാണ് ആക്രമണ സമയം പിൻവലിച്ചതെന്ന് പ്രതിപക്ഷ നേതാവി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. കേരള പൊലീസിന്റെ സ്‌ട്രൈക്കേഴ്സ് കാവൽ നിൽക്കുന്ന ഓഫീസിന് നേരെ ആക്രമണം നടത്തിയ ശേഷം പ്രതിക്ക് എങ്ങനെ രക്ഷപ്പെടാനായി.? സംഭവം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും അക്രമിയെ കണ്ടെത്താൻ കഴിയുന്നില്ല. സക്കറിയയുടെ കഥയിൽ പറയുമ്പോലെ അദൃശ്യയായ പറക്കും സ്ത്രീ വന്നാണോ ആക്രമണം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.

നിയമസഭയിൽ ബോംബിനെ കുറിച്ച് ക്ലാസെടുത്ത മുഖ്യമന്ത്രി, പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകിയില്ല. കോൺഗ്രസിന്റെ നാല് ഓഫീസുകളിലേക്കാണ് ബോംബെറിഞ്ഞത്. ക്രിമിനലുകളെ ഉപയോഗിച്ച് കലാപമുണ്ടാക്കി, മുഖ്യമന്ത്രിയും സർക്കാരും എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും രക്ഷപ്പെടാനാണ് ശ്രമം

കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ഒരു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ആക്രമണം നടന്നത്.രാഹുൽ ഗാന്ധിയുടെ ഓഫീസിലെ അക്രമം അന്വേഷിക്കാൻ എ.ഡി.ജി.പി മനോജ് എബ്രഹാം തിരുവനന്തപുരം വിടുന്നതിന് മുൻപ് തന്നെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാരാണെന്ന് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകാൻ സാധിക്കുമോ? ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ തോളിൽ തട്ടി അക്രമികളെ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് കടത്തി വിടുന്നതിന്റെ ദൃശ്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. അങ്ങനെയുള്ള പൊലീസിൽ നിന്ന് റിപ്പോർട്ട് വാങ്ങിയാണ് ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസുകാരാണെന്ന് പറയുന്നതെന്നും സതീശൻ ആരോപിച്ചു.

 പൊ​ലീ​സി​നെ​ ​രാ​ഷ്ട്രീ​യ​ ​വ​ത്ക​രി​ക്കു​ന്നു​:​ ​വി​ഷ്ണു​നാ​ഥ്

പൊ​ലീ​സി​നെ​ ​അ​മി​ത​മാ​യി​ ​രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​ ​അ​പ​ക​ട​ക​ര​മാ​യ​ ​അ​വ​സ്ഥ​യാ​ണ് ​സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്ന് ​പി.​സി.​വി​ഷ്ണു​നാ​ഥ് ​പ​റ​ഞ്ഞു.
എ.​കെ.​ജി​ ​സെ​ന്റ​ർ​ ​ആ​ക്ര​മ​ണ​വും​ ​അ​തി​ന് ​പി​ന്നാ​ലെ​ ​കോ​ൺ​ഗ്ര​സ് ​ഓ​ഫീ​സു​ക​ൾ​ ​വ്യാ​പ​ക​മാ​യി​ ​ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തും​ ​ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ച് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
എ.​കെ.​ജി​ ​സെ​ന്റ​ർ​ ​ആ​ക്ര​മി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​അ​ടി​മു​ടി​ ​ദു​രൂ​ഹ​ത​യെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​അ​ദ്ദേ​ഹം​ ​ചോ​ദ്യ​ങ്ങ​ളു​യ​ർ​ത്തി​യ​ത്.​ ​ആ​ക്ര​മ​ണം​ ​ന​ട​ന്ന് ​നാ​ല് ​ദി​വ​സ​മാ​യി​ട്ടും​ ​പ്ര​തി​യെ​ ​പി​ടി​ക്കാ​ൻ​ ​പൊ​ലീ​സി​ന് ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​കോ​ൺ​ഗ്ര​സ് ​ഓ​ഫീ​സു​ക​ൾ​ ​വ്യാ​പ​ക​മാ​യി​ ​ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു.​ ​ഗാ​ന്ധി​ ​പ്ര​തി​മ​ക​ൾ​ക്ക് ​നേ​രെ​യും​ ​ആ​ക്ര​മ​ണം​ ​ന​ട​ക്കു​ന്നു.​ ​സം​സ്ഥാ​ന​ത്ത് ​സി.​പി.​എം​ ​കൊ​ല​വി​ളി​ ​മു​ദ്ര​വാ​ക്യ​ങ്ങ​ളാ​ണ് ​ഉ​യ​ർ​ത്തു​ന്ന​ത്.​ ​എ​ന്നി​ട്ടും​ ​പൊ​ലീ​സ് ​കൈ​യ്യും​ ​കെ​ട്ടി​ ​നോ​ക്കി​ ​നി​ൽ​ക്കു​ന്നു.​ ​പൊ​ലീ​സ് ​കാ​വ​ലു​ള്ള​പ്പോ​ഴാ​ണ് ​എ.​കെ.​ജി​ ​സെ​ന്റ​റി​ന് ​നേ​രെ​ ​ആ​ക്ര​മ​ണം​ ​ന​ട​ന്ന​ത്.​ ​എ​ന്നി​ട്ട് ​നി​ര​പ​രാ​ധി​യു​ടെ​ ​ത​ല​യി​ൽ​ ​കേ​സ് ​കെ​ട്ടി​വെ​ക്കാ​നാ​ണ് ​ശ്ര​മം.
കെ.​പി.​സി.​സി​ ​ഓ​ഫീ​സ് ​ആ​ക്ര​മി​ച്ചി​ട്ട് ​എ​ന്ത് ​ന​ട​പ​ടി​യെ​ടു​ത്തു.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യി​ൽ​ ​അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​ ​ആ​ളു​ക​ളെ​ ​സ്‌​റ്റേ​ഷ​ൻ​ ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ടു.​ ​കൊ​ല​വി​ളി​ ​പ്ര​സം​ഗ​ത്തി​ൽ​ ​എ​ന്ത് ​ന​ട​പ​ടി​യെ​ടു​ത്തു.​ ​അ​ത്യ​ന്തം​ ​അ​പ​ക​ട​ക​ര​മാ​യ​ ​അ​വ​സ്ഥ​യാ​ണ് ​പൊ​ലീ​സി​നെ​ ​രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ക്കു​ന്ന​തി​ലൂ​ടെ​ ​ഇ​പ്പോ​ൾ​ ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.​ ​എ.​കെ.​ജി​ ​സെ​ന്റ​ർ​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന്റെ​ ​പേ​രി​ൽ​ ​ഗു​ണ്ടാ​ ​സം​ഘ​ങ്ങ​ൾ​ ​അ​ഴി​ഞ്ഞാ​ടു​ക​യാ​ണ്.​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ന് ​നേ​രെ​ ​ബോ​ബെ​റി​ഞ്ഞ​ ​അ​ക്ര​മി​യെ​ ​പി​ന്തു​ട​രാ​ൻ​ ​പൊ​ലീ​സ് ​ത​യാ​റാ​കാ​ത്ത​ത് ​എ​ന്തു​കൊ​ണ്ടെ​ന്ന് ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന്റെ​ ​ച​മു​ത​ല​കൂ​ടി​യു​ള്ള​ ​മു​ഖ്യ​മ​ന്ത്രി​ ​വി​ശ​ദീ​ക​രി​ക്ക​ണം.​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ന്റെ​ ​മ​തി​ലി​ന് ​താ​ഴെ​യു​ള്ള​ ​ക​രി​യി​ല​യും​ ​ക​ട​ലാ​സും​ ​പോ​ലും​ ​ക​ത്താ​ത്ത,​ ​മ​തി​ലി​ലെ​ ​മൂ​ന്നു​ ​ക​ല്ലു​ക​ളെ​ ​മാ​ത്രം​ ​ല​ക്ഷ്യം​ ​വെ​ച്ചു​ള്ള​ ​നാ​നോ​ ​ഭീ​ക​രാ​ക്ര​മ​ണ​മാ​ണ് ​ന​ട​ന്ന​തെ​ന്നും​ ​വി​ഷ്ണു​നാ​ഥ് ​പ​രി​ഹ​സി​ച്ചു