റുമാറ്റിസത്തിന്റെ ആദ്യഘട്ടം മുതൽ ചികിത്സ തുടങ്ങണം, കാരണമിതാണ്

Tuesday 05 July 2022 1:46 AM IST

അൻ​പ​ത് അ​റു​പ​ത് വർ​ഷം മുൻ​പ് വ​രെ റു​മാ​റ്രി​സത്തിന് ചി​കി​‌​ത്സ ഇ​ല്ലാ​യി​രു​ന്നു. രോ​ഗി വേ​ദനതി​ന്ന് ക​ഴി​യേ​ണ്ട ദ​യ​നീയ സ്‌​ഥിതി​യാ​യി​രു​ന്നു. എ​ന്നാ​ലി​ന്ന് ആ​ധു​നിക ചി​കി​ത്‌​സ​യിൽ റു​മാ​റ്രി​സ​ത്തി​ന് വ​ള​രെ മെ​ച്ച​പ്പെ​ട്ട ചി​കി​‌​ത്സ ല​ഭ്യ​മാ​ണ്. രോ​ഗി​ക്ക് സാ​ധാ​രണ ജീ​വി​തം ന​യി​ക്കാം.


റു​മാ​റ്രി​സം ക​ണ്ണു​ക​ളെ​യും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണ്. ക​ണ്ണു​ക​ളെ ബാ​ധി​ക്കുമ്പോൾ ക​ണ്ണി​ന് വേ​ദ​ന, ചു​വ​പ്പ്, കാ​ഴ്‌​ച​ത്ത​ക​രാ​റു​കൾ എ​ന്നിവയു​ണ്ടാ​കും. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളിൽ കി​‌​ഡ്‌​നി, ശ്വാ​സ​കോ​ശം എ​ന്നി​വ​യെ ബാ​ധി​ക്കും. ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​മ്പോൾ ചു​മ​യും ശ്വാ​സം മു​ട്ട​ലുമു​ണ്ടാ​കും.
ചി​ലർ​ക്ക് രോ​ഗം ര​ണ്ട്, മൂ​ന്ന് ഘ​ട്ടം എ​ത്തു​മ്പോ​ഴാ​യി​രി​ക്കാം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​ത്. എന്നാൽ ചി​ലർ​ക്ക് രോ​ഗ​ത്തി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തിൽ ത​ന്നെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങൾ​ക്ക് ഭീ​ഷ​ണി​യു​ണ്ടാ​കാം. ഇതിനാൽ രോ​ഗ​ത്തി​ന്റെ ആ​ദ്യ​ഘ​ട്ടം മു​തൽ മ​തി​യായ ചി​കി​ത്‌സ തേ​ടേണ്ടത് അത്യാവശ്യമാണ്.


Advertisement
Advertisement