രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ഇടയ്ക്കിടെ പരിശോധിക്കേണ്ടി വരുന്നുണ്ടോ? സെബ്രോണിക്സിന്റെ പുത്തൻ സ്മാർട്ട് വാച്ചിൽ ഇതെല്ലാം അറിയാം, വില 2000 രൂപയിൽ താഴെ

Tuesday 05 July 2022 8:55 PM IST

സെബ്രോണിക്സ് സ്മാർട്ട് വാച്ചിന്റെ പുത്തൻ മോഡലായ ഡ്രിപ്പ് ഇന്ന് ഇന്ത്യൻ വിപണിയിലെത്തി. നീല, ബീജ്, കറുപ്പ് എന്നീ നിറങ്ങളിൽ സിലിക്കൺ സ്ട്രാപ്പും, സിൽവർ, കറുപ്പ് നിറങ്ങളിൽ മെറ്റൽ സ്ട്രാപ്പ് മോഡലുകളാണ് വിപണിയിൽ എത്തുന്നത്. സിലിക്കൺ സ്ട്രാപ്പ് മോഡലിന് 1999 രൂപയും മെറ്റൽ സ്ട്രാപ്പ് മോഡലിന് 2399 രൂപയുമാണ് വില വരുന്നത്.

1.7 ഇഞ്ച് സ്ക്വയർ ടച്ച്സ്ക്രീൻ ഡിസ്‌പ്ളേ അടക്കമാണ് സെബ്രോണിക്സ് ഡ്രിപ്പ് എത്തുന്നത്. ബിൽഡ് ഇൻ മൈക്കും ലൗഡ്സ്പീക്കറും ഉപയോഗിച്ച് ഫോൺ കാളുകൾ സ്വീകരിക്കാനുള്ള സംവിധാനവുമുണ്ട്. സിരി, ഗൂഗിൾ അസിസ്റ്റൻഡ് എന്നീ വോയിസ് അസിസ്റ്റൻഡുകളെ സപ്പോർട്ട് ചെയ്യുന്നവയാണ് സെബ്രോണിക്സ് ഡ്രിപ്പ് സ്മാർട്ട് വാച്ചുകൾ.

ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, സ്റ്റെപ്പ് കൗണ്ട്, കലോറി, വ്യായാമം ചെയ്ത തോത്, വ്യായാമത്തിനിടെ എത്ര ദൂരം നടന്നു എന്നീ വിവരങ്ങളും സ്മാർട്ട് വാച്ച് രേഖപ്പെടുത്തും. കൊവിഡിന് ശേഷം ഇടയ്ക്കിടെ രക്തസമ്മർദ്ദത്തിൽ വ്യതിയാനം വരുന്നർക്ക് വളരെ പ്രയോജനപ്രദമാകുന്ന രീതിയിലാണ് സെബ്രാണിക്സ് ഡ്രിപ്പിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം മുതലായ ഡാറ്റകൾ അഞ്ച് ദിവസം വരെ സൂക്ഷിക്കാനുള്ള സംവിധാനവും സ്മാർട്ട് വാച്ചിൽ അടങ്ങിയിട്ടുണ്ട്.

നേരിട്ടുള്ള സൂര്യപ്രകാശത്തിൽ പോലും ഉപയോഗിക്കാവുന്ന വളരെ തെളിച്ചമുള്ളതും മികവാർന്നതുമായ ഡിസ്‌പ്ലേയാണ് മറ്റൊരു പ്രത്യേകത. സ്മാർട് വാച്ച് ഇന്റർഫേസിലൂടെ എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുന്ന ടച്ച് കൺട്രോൾ ഫീച്ചറും ഇതിലുണ്ട്. സ്റ്റൈലിഷ് മെറ്റൽ ഫ്രെയിം വാച്ചിന്റെ പുറമേയുള്ള ഭംഗി വർദ്ധിപ്പിക്കുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.

Advertisement
Advertisement