പുഷ്പ 2ൽ വിജയ് സേതുപതി
അല്ലു അർജുൻ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗം പുഷ്പ 2ൽ മക്കൾ സെൽവൻ വിജയ് സേതുപതി. പുഷ്പ 2 ദ് റൂൾ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്.
ആദ്യ ഭാഗത്തിനുവേണ്ടി അണിയറപ്രവർത്തകർ ആദ്യം വിജയ് സേതുപതിയെയാണ് സമീപിച്ചത്. ഡേറ്റ് ക്ളാഷ് മൂലം പ്രതിനായക കഥാപാത്രം ഫഹദ് ഫാസിലിൽ എത്തുകയായിരുന്നു. ഫഹദിന്റെ ആദ്യ തെലുങ്ക് ചിചത്രമാണ് പുഷ്പ.
അതേസമയം ഡിഎസ് പി ഗോവിന്ദപ്പ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നതെന്നാണ് വിവരം.കമൽഹാസൻ ചിത്രം വിക്രത്തിൽ മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്.
വൻ ബഡ്ജറ്റിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ബോക്സ് ഓഫീസിൽ വലിയ വിജയം തീർത്ത പുഷ്പ ഹിന്ദിയിൽ നിന്നു മാത്രം 200 കോടി രൂപയാണ് കളക്ട് ചെയ്തത്. രശ്മിക മന്ദാന, അനസൂയ ഭരദ്വാജ് എന്നിവരായിരുന്നു മറ്റ് ,അഭിനേതാക്കൾ. പുഷ്പ 2 നുവേണ്ടി 100 ദിവസമാണ് അല്ലു അർജുൻ നീക്കിവച്ചിരിക്കുന്നത്.