വിദേശജോലിക്കുള്ള പൊലീസ് ക്ലിയറൻസ് പാസ്‌പോർട്ട് സേവ പോർട്ടൽ വഴി

Wednesday 06 July 2022 12:12 AM IST

തിരുവനന്തപുരം: വിദേശത്ത് ജോലി തേടുന്നവർക്കുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്ക​റ്റ് വിദേശകാര്യ മന്ത്റാലയത്തിനു കീഴിലുള്ള പാസ്‌പോർട്ട് ഓഫീസുകളിൽ നിന്ന് ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കണം. പൊലീസിന് ക്ലിയറൻസ് സർട്ടിഫിക്ക​റ്റ് നൽകാൻ അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. പാസ്പോർട്ട് സേവാ പോർട്ടലിൽ https://https://www.passportindia.gov.in/AppOnlineProject/online/pccOnlineApp ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 'Apply for for Police Clearance Certificate ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിക്കണം. തുടർന്ന് view saved submitted application എന്നതിൽ pay and schedule appointment select ചെയ്യണം. പണമടച്ച ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്യണം. അതിൽ അപേക്ഷയുടെ റഫറൻസ് നമ്പർ ഉണ്ടാവും. അപ്പോയ്മെന്റ് ലഭിച്ച തീയതിയിൽ രേഖകളുടെ ഒറിജിനലും കോപ്പികളും സഹിതം പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലെത്തണം.