'മാതൃക പോഷകത്തോട്ടം' പദ്ധതിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

Thursday 07 July 2022 1:28 AM IST

തിരുവനന്തപുരം:ഓരോ വ്യക്തിക്കും പോഷകസമ്പന്നമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ' മാതൃക പോഷകത്തോട്ടം' പദ്ധതിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വർധിപ്പിക്കുക, ജൈവ കൃഷി രീതികളുടെ സ്വീകാര്യത വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി പറഞ്ഞു.പദ്ധതിയുടെ ആദ്യ ഘട്ടമായി അങ്കണവാടികൾ, സ്‌കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പോഷകത്തോട്ടങ്ങൾ നിർമ്മിക്കും. പോഷകത്തോട്ടം നിർമ്മിക്കുന്നതിനുള്ള തൈകൾ, വളം, മറ്റ് ഉത്പാദന സാമ്രഗികൾ എന്നിവ സബ്സിഡി നിരക്കിൽ വിതരണം ചെയ്യും.1,250 രൂപയുടെ വളവും 450 രൂപയുടെ തൈകളുമാണ് ഒരു യൂണിറ്റിന് അനുവദിച്ചിരിക്കുന്നത്. 250 രൂപ മാത്രമാണ് യൂണിറ്റുകളിൽ നിന്നും ഇടാക്കുന്നത്. ഇത്തരത്തിൽ 350 യൂണിറ്റുകളിൽ പദ്ധതി നടപ്പിലാക്കും.

Advertisement
Advertisement