ഫ്ലാറ്റ് വരെ ഫോളോ ചെയ്ത് നഗ്നതാ പ്രദർശനം, കുട്ടികൾക്ക് ഭയങ്കര ഷോക്കായി; പിറ്റേ ദിവസവും ശ്രീജിത്ത് രവി എത്തിയിരുന്നെന്ന് പെൺകുട്ടിയുടെ പിതാവ്

Thursday 07 July 2022 11:28 AM IST

തൃശൂർ: നഗ്നതാ പ്രദർശനക്കേസിൽ നടൻ ശ്രീജിത്ത് രവിക്കെതിരെ വെളിപ്പെടുത്തലുമായി അതിക്രമത്തിന് ഇരയായ കുട്ടിയുടെ പിതാവ്. ഈ മാസം നാലിന് നടൻ കുട്ടികളെ ഫ്ലാറ്റുവരെ പിന്തുടർന്നെന്നും, ഫ്ലാറ്റിന് മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.


പിറ്റേദിവസവും ശ്രീജിത്ത് രവി കുട്ടികളെ പിന്തുടർന്ന് നഗ്നതാ പ്രദർശനത്തിന് ശ്രമിച്ചു. വീട്ടുകാർ കണ്ടതോടെ കാറുമായി സ്ഥലം വിടുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

കുട്ടിയുടെ പിതാവിന്റെ വാക്കുകൾ

'കുട്ടികളെ ഫോളോ ചെയ്ത് ഫ്ലാറ്റിന്റെ കോമ്പൗണ്ടിലേക്ക് കടന്നു. ഒരു തൂണിന്റെ പിറകിൽ നിന്നിട്ടാണ് നഗ്നതാ പ്രദർശനം നടത്തിയത്. എന്റെ മോളും ഫ്ലാറ്റിലെ തന്നെ മറ്റൊരാളുടെ മോളുമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികൾക്ക് ഭയങ്കര ഷോക്കായി. നാലാം തീയതിയായിരുന്നു ഇത്. അഞ്ചാം തീയതിയും ഇയാൾ വന്നു. ഞങ്ങൾ ഫോളോ ചെയ്തപ്പോൾ വണ്ടി തിരിച്ച് വേഗം സ്ഥലം വിട്ടു. ഞങ്ങൾ നമ്പർ നോട്ട് ചെയ്ത പൊലീസിന് കൊടുക്കുകയായിരുന്നു.'