'കടുവ' മാസ് എന്ന് പ്രേക്ഷകർ, പ്രതികരണങ്ങൾ കാണാം

Thursday 07 July 2022 4:51 PM IST

ഒരിടവേളയ്ക്ക് ശേഷം ഷാജി കെെലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് 'കടുവ'. പ‌ൃഥ്വിരാജിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് റിലീസിനെത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനുമാണ് 'കടുവ' നിർമിച്ചിരിക്കുന്നത്.

പൃഥ്വിരാജിനെക്കൂടാതെ വിവേക് ഒബ്‌റോയ്, സംയുക്ത മേനോൻ, അലെൻസിയർ, ഇന്നസെന്റ്, ഷാജോൺ, ജോയ് മാത്യു, ബൈജു സന്തോഷ്, അർജുൻ അശോകൻ, സുധീർ കരമന, രാഹുൽ മാധവ്, അനീഷ് ജി മേനോൻ, നന്ദു, സീമ, പ്രിയങ്ക നായർ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസായിട്ടുണ്ട്.

ആദ്യ ഷോ കഴിഞ്ഞത് മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സംഘട്ടന രംഗങ്ങളെല്ലാം മികവ് പുലർത്തിയെന്ന് പ്രേക്ഷകർ പറയുന്നു. കൂടുതൽ പ്രതികരണങ്ങൾ കാണാം...

kaduva