പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കണം.

Friday 08 July 2022 12:00 AM IST

ചങ്ങനാശേരി. കേരളത്തെ കടക്കെണിയിലാക്കുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കണമെന്ന് കൊല്ലം ജില്ലാ സിൽവർ ലൈൻ വിരുദ്ധ ഐക്യദാർഢ്യ സമിതി ചെയർമാൻ രാമാനുജൻ തമ്പി ആവശ്യപ്പെട്ടു. മാടപ്പള്ളിയിലെ സിൽവർ ലൈൻ വിരുദ്ധ സമരപന്തലിൽ കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, എസ്. രാജീവൻ, ഷൈലാ കെ.ജോൺ, മിനി കെ.ഫിലിപ്പ്, ബി.രാമചന്ദ്രൻ, ഡി.സുരേഷ്, ജിജി ഇയ്യാലിൽ, രാധാമണി എസ്, ബി.വിനയകുമാർ, ഡോ.എസ്.അനിൽരാജ്, ഷറഫ് കുണ്ടറ, കേശവൻ നായർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement