വാരണാസിയിൽ മദ്ധ്യാഹ്ന അടുക്കള ഉദ്ഘാടനം ചെയ്ത് മോദി

Friday 08 July 2022 5:26 AM IST

ന്യൂ‌‌ഡൽഹി : അക്ഷയ പാത്രാ ഫൗണ്ടേഷന്റെ പുതിയ മദ്ധ്യാഹ്ന അടുക്കള പ്രധാന മന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ ഉദ്ഘാടനം ചെയ്തു. അക്ഷയപാത്രയുടെ രാജ്യത്തിലെ 62-ാമത്തെയും ഉത്തർ പ്രദേശിലെ അഞ്ചാമത്തെയും അടുക്കളയാണിത്. ഏകദേശം മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന അടുക്കള വഴി 282 സ്‌കൂളുകളിലെ ഒരു ലക്ഷത്തോളം കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യാനാകും. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം അടുക്കളയിലെ സൗകര്യങ്ങൾ പരിശോധിക്കാനും പ്രധാനമന്ത്രി സമയം കണ്ടത്തി.

Advertisement
Advertisement