അമിതാബ് കാന്ത് ജി 20 ഷെർപ്പയാകും

Friday 08 July 2022 5:28 AM IST

ന്യൂഡൽഹി: മുൻ നിതി അയോഗ് സി.ഇ.ഒയും കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ അമിതാബ് കാന്ത് ഇന്ത്യയുടെ ജി 20 ഷെർപ്പയാകും. (അന്താരാഷ്‌ട്ര ഉച്ചകോടികളിലെ ആതിഥേയ പ്രതിനിധി). 2023ൽ ഇന്ത്യ ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിലാണ് മുഴുവൻ സമയ ഷെർപ്പയെ നിയമിക്കുന്നത്. നിലവിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയലാണ് ഇന്ത്യയുടെ ഷെർപ്പ. ഉച്ചകോടിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൂടിക്കാഴ്ചകൾ നടത്തൽ അടക്കം ജോലികൾ ചെയ്യാൻ ഒന്നിലധികം വകുപ്പുകളുടെ ചുമതലയും രാജ്യസഭാനേതൃസ്ഥാനവും വഹിക്കുന്ന പിയൂഷ് ഗോയലിന് ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് അമിതാബ് കാന്തിനെ നിയമിച്ചത്.

Advertisement
Advertisement