'കടുവ'യിലെ വിവാദ പരാമർശങ്ങൾക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ; ഷാജി  കൈലാസിനും, സുപ്രിയ മേനോനും ഉൾപ്പെടെ നോട്ടീസ്

Saturday 09 July 2022 4:41 PM IST

തിരുവനന്തപുരം: പൃഥ്വിരാജിന്റെ പുതിയ ചിത്രം കടുവ സിനിമയ്ക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ. ഷാജി കൈലാസിനും, സുപ്രിയ മേനോനും, ലിസ്റ്റിൻ സ്റ്റീഫനും കമ്മീഷൻ നോട്ടീസ് അയച്ചു. മാതാപിതാക്കളുടെ പാപഫലമാണ് വൈകല്യമെന്നായിരുന്നു പരാമർശം.

കടുവയിലെ ഡയലോഗിൽ പ്രതികരണവുമായി ഡോക്ടർ ഫാത്തിമ അസ്‌ലയും രംഗത്തെത്തിയിരുന്നു. നമ്മൾ ചെയ്‌തു കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിൾഡ് കുട്ടികൾ ജനിക്കുന്നത് എന്ന് അർത്ഥം വരുന്ന ഡയലോഗാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി വിമർശിക്കപ്പെടുന്നത്. ഈ ഡയലോഗ് കേട്ടപ്പോൾ സങ്കടമായെന്നും ഉമ്മച്ചിയോ അപ്പയോ അല്ലെങ്കില്‍ അവരെ പോലുള്ള ഏതെങ്കിലും മാതാപിതാക്കള്‍ ഇത് പോലുള്ള കുത്ത് വാക്കുകള്‍ കേട്ടിട്ടുണ്ടാവുമോ എന്ന് ഓര്‍ത്ത് പേടി തോന്നിയെന്നുമാണ് ഫാത്തിമയുടെ കുറിപ്പ്.