ഗുരുപൂർണിമ ആഘോഷവും അടിസ്ഥാന വേദാന്ത പഠനവും

Tuesday 12 July 2022 2:43 AM IST

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ ഗുരുപൂർണിമ ദിനമായ നാളെ രാവിലെ ആരാധന, ശ്രീരാമായണപാരായണ സമാരംഭം, ലക്ഷാർച്ചന, ഗുരുവന്ദനം, ഗുരുദക്ഷിണ സമർപ്പണം, അമൃതഭോജനം തുടങ്ങിയ ചടങ്ങുകൾ ആചാരപരമായി നടക്കുമെന്ന് ആശ്രമം അദ്ധ്യക്ഷൻ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അറിയിച്ചു. ശ്രീരാമദാസ ആശ്രമത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബ്രഹ്മവിദ്യാ ഗുരുകുലം വിവിധ പാരമ്പര്യശാസ്ത്രവിഷയങ്ങളിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നാളെ ആശ്രമത്തിൽ തുടക്കമാകും. 15 മണിക്കൂർ നീളുന്ന ക്ലാസുകൾ എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 12 വരെയാണ്. എസ്.എസ്.എൽ.സിയാണ് യോഗ്യത. മലയാളത്തിലുള്ള ക്ലാസുകൾ സൗജന്യമാണ്. രജിസ്‌ട്രേഷനും വിവരങ്ങൾക്കും 9446751564, 9400020075.

Advertisement
Advertisement