നീനയോട് അസഭ്യം: 2പേർ പിടിയിൽ

Wednesday 13 July 2022 12:00 AM IST

പാലാ. നഗരസഭാ സ്‌റ്റേഡിയത്തിൽ ഏഷ്യൻ ഗെയിംസ് ലോംഗ് ജംപ് വെള്ളി മെഡൽ ജേതാവ് നീന പിന്റോയ്ക്കു നേരെ അസഭ്യവർഷം നടത്തിയ രണ്ടുപേർ പിടിയിൽ. പാലാ ചെത്തിമറ്റം കണ്ടത്തിൽ സജീവ് (50), വെട്ടത്താനം പ്രകാശ് (49) എന്നിവരെയാണ് പാലാ സി.ഐ. കെ.പി.ടോംസൺ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മുനിസിപ്പൽ സ്റ്റേഡിയം മാനേജ്‌മെന്റ് കമ്മിറ്റി അംഗമാണ് സജീവ്. ഇയാളുടെ സുഹൃത്താണ് പ്രകാശ്. നീന പിന്റോയുടെ പരാതിയിലാണ് നടപ‌ടി. 110 മീറ്റർ ഹർഡിൽസിൽ ദേശീയ താരമായ പിന്റോ മാത്യുവിന്റെ ഭാര്യയാണ് നീന. ഇരുവരും സ്റ്റേഡിയത്തിൽ എത്തിയപ്പോഴായിരുന്നൂ സംഭവം.

Advertisement
Advertisement