ഓർമ്മമരം നടുന്ന കാമ്പയിൻ 17 മുതൽ

Wednesday 13 July 2022 12:52 AM IST

ആലപ്പുഴ: അടുത്തമാസം 21മുതൽ 24വരെ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുൻകാല നേതാക്കളുടെ സ്മരണക്കായി ഓർമ്മമരങ്ങൾ നടും. 17 മുതൽ 24 വരെയാണ് ഓർമ്മ മരം നടുന്ന കാമ്പയിനെന്ന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. 17ന് രാവിലെ മാവേലിക്കരയിൽ എസ്.കരുണാകരക്കുറുപ്പിന്റെ വസതിയിൽ മന്ത്രി പി.പ്രസാദും, ചെറുവാരണത്ത് ടി.പുരുഷോത്തമന്റെ വസതിയിൽ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസും പാതിരപ്പള്ളിയിൽ എ.ശിവരാജന്റെ വസതിയിൽ ജില്ലാ അസി സെക്രട്ടറി പി.വി.സത്യനേശനും ആറാട്ടുവഴിയിൽ ടി.വി.നടേശന്റെ വസതിയിൽ ജില്ലാ അസി. സെക്രട്ടറി ജി.കൃഷ്ണ പ്രസാദും ഓർമ്മ മരങ്ങൾ നടും.

Advertisement
Advertisement