കേന്ദ്രമന്ത്രി അശ്വനീകുമാർ ചൗബേ ഇന്നും നാളെയും തൃശൂരിൽ

Wednesday 13 July 2022 12:00 AM IST
അശ്വനീകുമാർ ചൗബേ

തൃശൂർ: കേന്ദ്ര വനംപരിസ്ഥിതി ഭക്ഷ്യമന്ത്രി അശ്വനീകുമാർ ചൗബേ 13, 14 തീയതികളിൽ തൃശൂരിലെത്തും. 13ന് ഉച്ചയ്ക്കുശേഷം എത്തുന്ന അദ്ദേഹം പുത്തൂർ പുഴയോരം ഗാർഡൻസിൽ ബി.ജെ.പി സംഘടനാ യോഗങ്ങളിൽ പങ്കെടുക്കും.

14ന് രാവിലെ ഏഴിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. എട്ടിന് തൃശൂർ വൈറ്റ് പാലസിൽ തൃശൂരിലെ പൗരപ്രമുഖന്മാരുമായി കൂടിക്കാഴ്ച നടത്തും. ശേഷം ഗുരുവായൂരിൽ കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കും.

ഒരുമനയൂർ കോളനി നിവാസികൾക്കൊപ്പം അദ്ദേഹം ഉച്ചഭക്ഷണം കഴിക്കും. ഉച്ചയ്ക്ക് ശേഷം മൂന്നിന് ഗുരുവായൂർ രുക്മിണി റീജൻസിയിൽ മാദ്ധ്യമ പ്രവർത്തകരെ കാണും. പിന്നീട് അദ്ദേഹം മണലൂർ നാട്ടിക മണ്ഡലങ്ങളിലെ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെയും പാർട്ടി പ്രവർത്തകരുടെയും യോഗങ്ങളിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ അറിയിച്ചു.

ആ​ർ.​ടി.​ഒ​ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധം
തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ലെ​ ​വാ​ഹ​ന​ ​ഉ​ട​മ​ക​ളെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​സ​മീ​പ​ന​മാ​ണ് ​ആ​ർ.​ടി.​ഒ​ ​ചെ​യ്യു​ന്ന​തെ​ന്ന് ​ജി​ല്ലാ​ ​വാ​ഹ​ന​ ​ഉ​ട​മ​സ്ഥ​ ​കോ​ ​-​ ​ഓ​ർ​ഡി​നേ​ഷ​ൻ​ ​ക​മ്മി​റ്റി.​ ​ഫ​യ​ലു​ക​ൾ​ ​പി​ടി​ച്ചു​ ​വ​ച്ച് ​വി​ല​പേ​ശു​ക​യാ​ണ്.​ 51​ ​ഫ​യ​ലു​ക​ൾ​ ​പി​ടി​ച്ചു​വ​ച്ച​താ​യി​ ​വി​ജി​ല​ൻ​സ് ​ത​ന്നെ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു. വാ​ഹ​ന​ ​ഉ​ട​മ​ക​ളെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​ഇ​ദ്ദേ​ഹ​ത്തെ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്ക​ണ​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​ ​പ​ക്ഷം​ 19​ന് ​ആ​ർ.​ടി.​ഒ​ ​ഓ​ഫീ​സ് ​മാ​ർ​ച്ച് ​ന​ട​ത്തു​മെ​ന്ന് ​ബ​സ് ​ഓ​പ​റേ​റ്റേ​ഴ്‌​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എം.​എ​സ്.​ ​പ്രേം​കു​മാ​ർ,​ ​വി.​എ​സ്.​ ​പ്ര​ദീ​പ്,​ ​കൃ​ഷ്ണ​കി​ഷോ​ർ,​ ​നൗ​ഷാ​ദ് ​ആ​റ്റു​പ​റ​മ്പ​ത്ത്,​ ​ജോ​ൺ​സ​ൻ​ ​പ​ട​മാ​ട​ൻ​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.

സ​ർ​ഗ​വ​നി​താ സ​മ്മേ​ള​നം​ 14​ന്
തൃ​ശൂ​ർ​:​ ​മ​ല​യാ​ള​ ​ക​ലാ​കാ​ര​ന്മാ​രു​ടെ​ ​ദേ​ശീ​യ​ ​സം​ഘ​ട​ന​ ​ന​ന്മ​യു​ടെ​ ​വ​നി​താ​ ​വി​ഭാ​ഗ​മാ​യ​ ​സ​ർ​ഗ​വ​നി​താ​ ​സ​മ്മേ​ള​നം​ 14​ന് ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​പ​ത്തി​ന് ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​എ​ഴു​ത്തു​കാ​രി​ ​അ​നി​ത​ ​ശ്രീ​ജി​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ര​ണ്ടി​ന് ​ക​ലാ​കാ​രി​ ​സം​ഗ​മ​വും​ ​സ​മാ​ദ​ര​ണ​ ​സ​ദ​സും​ ​ക​വ​യി​ത്രി​ ​ടി.​ജി.​ ​അ​ജി​ത​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും. ജ​നാ​ധി​പ​ത്യ​വും​ ​സ്ത്രീ​ ​അ​വ​സ്ഥ​യും​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ക്കും.​ ​സി​നി​ ​ആ​ർ​ട്ടി​സ്റ്റ് ​കൃ​പ​ ​മു​ഖ്യാ​തി​ഥി​യാ​കും.​ സ​ർ​ഗ​വ​നി​താ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സി.​ ​ര​മാ​ദേ​വി,​ ​പ്ര​സ​ന്ന​ ​ബാ​ല​ൻ,​ ​ഷീ​ല​ ​മ​ണി,​ ​ബി​ന്ദു​ ​ഭാ​സ്വ​രി,​ ​പ്ര​സ​ന്ന​ ​ഉ​ണ്ണി​ ​എ​ന്നി​വ​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.

Advertisement
Advertisement