മരങ്ങാട്ടുപിള്ളിയിൽ ചെണ്ടുമല്ലി കൃഷി.

Thursday 14 July 2022 12:00 AM IST

കോട്ടയം. ചെണ്ടുമല്ലിയും പച്ചക്കറികളുമടക്കമുള്ള കൃഷിയിറക്കി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഭരണസമിതി. സംസ്ഥാന സർക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് 'ഒരുമ പൂമണം' എന്ന പേരിൽ കൃഷിയിറക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നടീൽ ഉദ്ഘാടനം നിർവഹിച്ചു. ആണ്ടൂർ നഴ്‌സിംഗ് കോളജിന് സമീപം അഞ്ചേക്കർ സ്ഥലത്താണ് ചെണ്ടുമല്ലി, കപ്പ, വാഴ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബെൻജി ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ. രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement