ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണം, സ്പീക്കർക്ക് നിർദ്ദേശം നൽകി റെനിൽ വിക്രമസിംഗെ

Wednesday 13 July 2022 10:03 PM IST

കൊളംബോ : ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ആക്ടിംഗ് പ്രസി‌ഡന്റ് റെനിൽ വിക്രമസിംഗെ സ്പീക്കർക്ക് നിർദ്ദേശം നൽകി. എല്ലാപേ‌ർക്കും സ്വീകാര്യനായ ആളെ നിർദ്ദേശിക്കാനാണ് നിർദ്ദേശം.

അതേസമയം രാജി പ്രഖ്യാപിക്കാതെ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജ്യം വിട്ടതോടെ ലങ്കയിൽ വീണ്ടും കലാപം രൂക്ഷമായി. ജനങ്ങൾ പ്രധാനമന്ത്രിയുടെ വസതി കൈയേറി അവിടെ തുടരുകയാണ്. പ്രക്ഷോഭത്തെ അടിച്ചമർത്താൻ വിക്രമസിംഗെ സൈന്യത്തിനും പൊലീസിനും നിർദ്ദേശം നൽകി. രാജ്യത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ രംഗത്തെത്തി. വിക്രമസിംഗെയ്ക്ക് ആക്ടിംഗ് പ്രസിഡന്റാകാനുള്ള നിയമമില്ലെന്ന് പ്രേമദാസ പറഞ്ഞു.