റെനിൽ ആക്ടിംഗ് പ്രസിഡന്റ് , ഗോതബയ മാലെയിൽ, ലക്ഷ്യം സിംഗപ്പൂർ

Thursday 14 July 2022 1:36 AM IST

കൊളംബോ വിമാനത്താവളത്തിൽ അപമാനിതനായി സംഘർഷങ്ങളിൽ ഒരു മരണം

കൊ​ളം​ബോ​:​ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​ ​ജ​ന​രോ​ഷം​ ​ഇ​ര​മ്പു​ന്ന​ ​ശ്രീ​ല​ങ്ക​യി​ൽ​ ​സ​ർ​വ​ക​ക്ഷി​ ​സ​ർ​ക്കാ​രി​ന് ​വ​ഴി​യൊ​രു​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​രാ​ജി​വ​യ​‌്‌​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ ​പ്ര​സി​ഡ​ന്റ് ​ഗോ​ത​ബ​യ​ ​രാ​ജ​പ​ക്സെ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​യാ​തൊ​രു​ ​പ​രി​ഗ​ണ​ന​യും​ ​കി​ട്ടാ​തെ,​അ​പ​മാ​നി​ത​നാ​യി​ ​രാ​ജ്യം​ ​വി​ട്ടോ​ടി.
ഭാ​ര്യ​ ​ലോ​മ​യ്‌​ക്കും​ ​ര​ണ്ട് ​അം​ഗ​ര​ക്ഷ​ക​ർ​ക്കും​ ​ഒ​പ്പം​ ​ബു​ധ​നാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​സൈ​നി​ക​ ​വി​മാ​ന​ത്തി​ൽ​ ​മാ​ല​ദ്വീ​പ് ​ത​ല​സ്ഥാ​ന​മാ​യ​ ​മാ​ലെ​യി​ലേ​ക്കാ​ണ് ​രാ​ജ​പ​ക്സെ​ ​പോ​യ​ത്.​ ​അ​വി​ടെ​ ​നി​ന്ന് ​സിം​ഗ​പ്പൂ​രി​ലേ​ക്ക് ​പോ​കു​മെ​ന്നാ​ണ് ​സൂ​ച​ന.
അ​തേ​സ​മ​യം,​ ​പ്ര​ധാ​ന​മ​ന്ത്രി​ ​റ​നി​ൽ​ ​വി​ക്ര​മ​സിം​ഗെ​യ്‌​ക്ക് ​പ്ര​സി​ഡ​ന്റി​ന്റെ​ ​ചു​മ​ത​ല​ക​ൾ​ ​രാ​ജ​പ​ക്സെ​ ​കൈ​മാ​റി​യ​താ​യി​ ​പാ​ർ​ല​മെ​ന്റ് ​സ്പീ​ക്ക​ർ​ ​മ​ഹി​ന്ദ​ ​യാ​പ​ ​അ​ബെ​യ​വ​ർ​ദ്ധ​ന​ ​അ​റി​യി​ച്ചു.
ഗോ​ത​ബ​യ​യെ​ ​യാ​തൊ​രു​ ​വി.​ഐ.​പി​ ​പ​രി​ഗ​ണ​ന​യും​ ​ന​ൽ​കാ​തെ,​ ​അ​വ​ജ്ഞ​യോ​ടെ​ ​എ​ല്ലാ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും​ ​വി​ധേ​യ​നാ​ക്കി​യാ​ണ് ​വി​മാ​ന​ത്തി​ൽ​ ​ക​യ​റാ​ൻ​ ​അ​നു​വ​ദി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സ​ഹോ​ദ​ര​ൻ​ ​ബേ​സി​ൽ​ ​രാ​ജ​പ​ക്സെ​യും​ ​കു​ടും​ബ​വും​ ​യു.​എ.​ഇ​യി​ലേ​ക്ക് ​ക​ട​ക്കാ​ൻ​ ​വ​ന്ന​പ്പോ​ൾ,​ ​ഗോ​ത​ബ​യ​യും​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​യെ​ന്നാ​ണ് ​സൂ​ച​ന.​ ​ജീ​വ​ന​ക്കാ​ർ​ ​ത​ട​ഞ്ഞ​തോ​ടെ​ ​ര​ണ്ടു​പേ​രും​ ​അ​ടു​ത്ത​ ​ഹോ​ട്ട​ലി​ൽ​ ​ത​ങ്ങു​ക​യാ​യി​രു​ന്നു.​ ​പ​ല​വ​ട്ടം​ ​വീ​ണ്ടും​ ​യു.​എ.​ഇ​യി​ലേ​ക്ക് ​ക​ട​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​ഒ​ടു​വി​ലാ​ണ് ​മാ​ലെ​ ​യാ​ത്ര​ ​ത​ര​മാ​യ​ത്.
​​ ​മാ​ലെ​യി​ലെ​ ​ശ്രീ​ല​ങ്ക​ൻ​ ​സ​മൂ​ഹം​ ​ഇ​ന്ന​ലെ​ ​രാ​ജ​പ​ക്സെ​ക്കെ​തി​രെ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.
പ്ര​സി​ഡ​ന്റെ​ന്ന​ ​നി​ല​യി​ലു​ള്ള​ ​പ​രി​ര​ക്ഷ​ ​രാ​ജ്യം​ ​വി​ടാ​ൻ​ ​ഉ​ത​കു​മെ​ന്ന​തി​നാ​ലാ​ണ് ​രാ​ജി​ ​വ​യ്ക്കാ​തി​രു​ന്ന​തെ​ന്നും​ ​സിം​ഗ​പ്പൂ​രി​ൽ​ ​എ​ത്തി​യ​ശേ​ഷം​ ​സ്പീ​ക്ക​ർ​ക്ക് ​രാ​ജി​ ​അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്നും​ ​റി​പ്പോ​ർ​ട്ടു​ണ്ട്.​ ​ഇ​ന്ന​ലെ​യും​ ​തെ​രു​വി​ലി​റ​ങ്ങി​യ​ ​ജ​നം​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​ആ​ക്ടിം​ഗ് ​പ്ര​സി​ഡ​ന്റു​മാ​യ​ ​റെ​നി​ൽ​ ​വി​ക്ര​മ​ ​സിം​ഗെ​യു​ടെ​ ​ഓ​ഫീ​സ് ​കൈ​യേ​റി.​ ​അ​ക്ര​മാ​സ​ക്ത​മാ​യ​ ​ജ​ന​ക്കൂ​ട്ട​വും​ ​പൊ​ലീ​സു​മാ​യു​ള്ള​ ​ഏ​റ്റു​മു​ട്ട​ലി​ൽ​ ​ഒ​രാ​ൾ​ ​കൊ​ല്ല​പ്പെ​ട്ടെ​ന്ന് ​റി​പ്പോ​ർ​ട്ടു​ണ്ട്.​ ​പ്ര​ക്ഷോ​ഭ​കാ​രി​ക​ളു​മാ​യി​ ​ഏ​റ്റു​മു​ട്ടി​യ​ ​സേ​ന​ ​ക​ണ്ണീ​ർ​ ​വാ​ത​ക​വും​ ​ജ​ല​പീ​ര​ങ്കി​യും​ ​പ്ര​യോ​ഗി​ക്കു​ക​യും​ ​ആ​കാ​ശ​ത്തേ​ക്ക് ​വെ​ടി​ ​വ​യ്‌​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​സ​ർ​ക്കാ​രി​ന്റെ​ ​രൂ​പ​വാ​ഹി​നി​ ​ചാ​ന​ലും​ ​പ്ര​ക്ഷോ​ഭ​ക​ർ​ ​കൈ​യേ​റി.​ ​ആ​ക്ടിം​ഗ് ​പ്ര​സി​ഡ​ന്റ് ​റെ​നി​ൽ​ ​വി​ക്ര​മ​സിം​ഗെ​ ​രാ​ജ്യ​ത്ത് ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യും​ ​കൊ​ളം​ബോ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​പ​ടി​ഞ്ഞാ​റ​ൻ​ ​പ്ര​വി​ശ്യ​യി​ൽ​ ​ക​ർ​ഫ്യൂ​വും​ ​പ്ര​ഖ്യാ​പി​ച്ചു​ .​ക്ര​മ​സ​മാ​ധാ​നം​ ​പു​നഃ​സ്ഥാ​പി​ക്കാ​ൻ​ ​എ​ന്തും​ ​ചെ​യ്യാ​ൻ​ ​റെ​നി​ൽ​ ​സൈ​ന്യ​ത്തി​നും​ ​പൊ​ലീ​സി​നും​ ​അ​ധി​കാ​രം​ ​ന​ൽ​കി. ജൂ​ലാ​യ് 20​ന് ​പാ​ർ​ല​മെ​ന്റി​ൽ​ ​വോ​ട്ടെ​ടു​പ്പി​ലൂ​ടെ​ ​പു​തി​യ​ ​പ്ര​സി​ഡ​ന്റി​നെ​ ​തി​ര​ഞ്ഞെ​ടു​ക്കും.​ പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​സ​ജി​ത് ​പ്രേ​മ​ദാ​സ​യെ​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​യാ​യ​ ​എ​സ്.​ജെ.​ബി​ ​അ​റി​യി​ച്ചു.​

 നിഷേധിച്ച് ഇന്ത്യ

ഗോതബയ രാജപക്‌സയെ മാലിദ്വീപിലേക്ക് കടക്കാൻ ഇന്ത്യ സഹായിച്ചെന്ന ആരോപണങ്ങൾ നിഷേധിച്ച് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതാണെന്നും ശ്രീലങ്കൻ ജനതയ്ക്കുള്ള പിന്തുണ തുടരുമെന്നും അധികൃതർ അറിയിച്ചു.

Advertisement
Advertisement