സൗജന്യ കൊവിഡ് കരുതൽ ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ

Friday 15 July 2022 12:31 AM IST

തൃശൂർ: 18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ കരുതൽ ഡോസ് വാക്‌സിനേഷൻ ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നു. ഇന്ന് ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും തൃശൂർ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, വടക്കാഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്‌സിനേഷന് തുടക്കം കുറിക്കുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം കഴിഞ്ഞവർക്ക് മാത്രമാണ് കരുതൽ ഡോസ് ലഭിക്കുക. ആദ്യം സ്വീകരിച്ച അതേ വാക്‌സിൻ മാത്രമേ കരുതൽ ഡോസായി സ്വീകരിക്കാൻ കഴിയൂ.

Advertisement
Advertisement