അനൂപ് സത്യന്റെ ചിത്രത്തിൽ മോഹൻലാൽ

Saturday 16 July 2022 6:36 AM IST

വ​ര​നെ​ ​ആ​വ​ശ്യ​മു​ണ്ട് ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​അ​നൂ​പ് ​സ​ത്യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സി​നി​മ​യി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​ൻ.​ ​വ​ലി​യ​ ​കാ​ൻ​വാ​സി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​ര​വും​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​ഏ​റെ​ ​ര​സ​ക​ര​മാ​യ​ ​പ്ര​മേ​യ​മാ​ണ് ​ചി​ത്ര​ത്തി​ന്റേ​തെ​ന്നാ​ണ് ​വി​വ​രം.​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ ​ഉ​ട​ൻ​ ​പു​റ​ത്തു​വി​ടും.​ ​സു​രേ​ഷ് ​ഗോ​പി​ ​-​ശോ​ഭ​ന​ ​ജോ​ടി​ ​വീ​ണ്ടും​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​യ​ ​വ​ര​നെ​ ​ആ​വ​ശ്യ​മു​ണ്ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​നും​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​നും​ ​ആ​യി​രു​ന്നു​ ​നാ​യ​ക​നും​ ​നാ​യി​ക​യും.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​ആ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ച്ച​ത്.​ ​സം​വി​ധാ​യ​ക​ൻ​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ടി​ന്റെ​ ​മ​ക​നാ​ണ് ​അ​നൂ​പ് .​ ​അ​നൂ​പി​ന്റെ​ ​ഇ​ര​ട്ട​ ​സ​ഹോ​ദ​ര​നാ​യ​ ​അ​ഖി​ൽ​ ​സ​ത്യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പാ​ച്ചു​വും​ ​അ​ദ് ഭുത​ ​വി​ള​ക്കും​ ​ക്രി​സ്‌​മ​സി​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ആ​ണ് ​നാ​യ​ക​ൻ.

Advertisement
Advertisement