നിർമ്മാണത്തിനിടെ ഭിത്തി ഇടിഞ്ഞ് 5 പേർ മരിച്ചു

Saturday 16 July 2022 12:27 AM IST

ന്യൂഡൽഹി: നിർമ്മാണം നടക്കുന്ന ഗോഡൗണിന്റെ ഭിത്തിയിടിഞ്ഞ് അഞ്ചു പേർ മരിച്ചു. വടക്കൻ ഡൽഹിയിലെ ആലിപ്പൂരിൽ ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 5,000 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള ഗോഡൗൺ നിർമ്മാണത്തിനിടെയാണ് ഭിത്തി ഇടിഞ്ഞത്. 15 തൊഴിലാളികൾ അവിശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി. ആറ് ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ സമീപത്തുള്ള രാജാ ഹരീഷ് ചന്ദ് ആശുപത്രിയിലേക്ക് മാറ്റി. 25ഒാളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.

Advertisement
Advertisement