'വിദ്യാരംഗം" വേദി ഉദ്ഘാടനം

Sunday 17 July 2022 12:11 AM IST

ചാരുംമൂട് : താമരക്കുളം ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും എസ്.എസ്.എൽ.സി,വൊക്കേഷണൽ ഹയർ സെക്കൻഡറി,ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്കോളർഷിപ്പ് വിതരണവും നടന്നു. ഓൾ ഇന്ത്യ റേഡിയോ മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് ഓഫീസർ മുരളീധരൻ തഴക്കര വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി കെ.എൻ.കൃഷ്ണകുമാർ സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.അശോക് കുമാർ, എ.കെ.ബബിത, എസ്.ജമാൽ, സി.അനിൽകുമാർ, ആർ.ശിവപ്രകാശ്, എസ്.അമ്പിളി , കൺവീനർ എസ്.ശ്രീരഞ്ജിനി എന്നിവർ സംസാരിച്ചു.

Advertisement
Advertisement