ട്രിവാൻഡ്രം ഈസ്റ്റ്‌ ലയൻസ് ക്ലബ് വാർഷികം

Sunday 17 July 2022 2:23 AM IST

തിരുവനതപുരം : ട്രിവാൻഡ്രം ഈസ്റ്റ്‌ ലയൻസ് ക്ലബ് വാർഷികവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.ലയൻസ് ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ ജയാനന്ദ് കിലിക്കാർ വാർഷികം ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് എം പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് ഡിസ്ട്രിക്ട് ഗവർണർ അജയകുമാർ,റീജണൽ ചെയർപേഴ്സൺ ആർ. രാധാകൃഷ്ണൻ,സോണൽ ചെയർപേഴ്സൺ സി.വി.ഹരി,ഡോ.ജയലക്ഷ്മി അജയ്,ദേവകി പ്രസാദ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി പി.അനിൽകുമാർ(പ്രസിഡന്റ് ),കെ.രാജഗോപാലൻ( സെക്രട്ടറി),ആർ. ഹരിപ്രസാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement