ചുട്ടുപൊള്ളി യൂറോപ്പ്

Sunday 17 July 2022 5:17 AM IST

ലണ്ടൻ : യൂറോപ്യൻ രാജ്യങ്ങളിൽ താപനില ക്രമാതീതമായി ഉയരുന്നു. പോർച്ചുഗൽ, ഫ്രാൻസ്, സ്പെയ്‌ൻ തുടങ്ങിയ രാജ്യങ്ങളിൽ ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. യു.കെയിൽ കാലാവസ്ഥ വകുപ്പ് റെഡ് വാർണിംഗ് പ്രഖ്യാപിച്ചു. യു.കെയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുന്നത്.

യു.കെയിൽ താപനില ആദ്യമായി 40 ഡിഗ്രി സെൽഷ്യസിലേക്കെത്തിയേക്കുമെന്നാണ് കണക്കുകൂട്ടൽ. 2019ൽ 38.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും ഉയർന്ന താപനില. വരുംദിവസങ്ങളിൽ യു.കെയിൽ ചൂട് ഗണ്യമായി ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉഷ്ണകാലത്ത് യു.കെയിൽ സാധാരണ 18 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില.

പോർച്ചുഗലിൽ 47 ഡിഗ്രിയും സ്‌പെയിനിലും ഫ്രാൻസിലും 40 ഡിഗ്രിയുമാണ് ഉയർന്ന താപനില. ഫ്രാൻസിലും പോർച്ചുഗലിലും സ്പെയ്‌നിലും കാട്ടുതീയും വ്യാപകമായി. പതിനായിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു.

വടക്കൻ പോർച്ചുഗലിൽ കാട്ടുതീയണയ്ക്കാനുള്ള വെള്ളവുമായി പുറപ്പെട്ട വിമാനം സ്പാനിഷ് അതിർത്തിയിൽ തകർന്നു വീണ് പൈലറ്റ് കൊല്ലപ്പെട്ടു.

Advertisement
Advertisement