മഴക്കെടുതി: നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി കെ.രാജൻ

Sunday 17 July 2022 9:44 PM IST

തൃശൂർ : കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും വീടുകൾക്കും കൃഷികൾക്കും ഉൾപ്പെടെ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സത്വര നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി കെ.രാജൻ അറിയിച്ചു. സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുവാൻ പഞ്ചായത്തിരാജ് ആക്ട്, സെക്ഷൻ 238 പ്രകാരം ആവശ്യമായ നടപടി തദേശ സ്ഥാപന സെക്രട്ടറിമാർ കൈക്കൊള്ളണം.

മിന്നൽച്ചുഴലി നാശം വിതച്ച നടത്തറ പഞ്ചായത്തിലെ ചേരുംകുഴി , ആശാരിക്കാട് മേഖലയിലും, പുത്തൂർ പഞ്ചായത്തിലെ വെള്ളക്കാരിത്തടം, കൊളാംകുണ്ട്, ചെന്നായ് പാറ, പാണഞ്ചേരി പഞ്ചായത്തിലെ പയ്യനം, വിലങ്ങന്നൂർ എന്നിവിടങ്ങളിലായി നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ച പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. കളക്ടർ ഹരിത വി.കുമാർ, ആർ.ഡി.ഒ വിഭൂഷണൻ, ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ പി.ഡി.ജിതേഷ്, തഹസിൽ ദാർ ടി.ജയശ്രീ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

സ​ര്‍​ഗാ​ത്മ​ക​ ​ര​ച​ന​ക​ളി​ലെ​ ​സ​ന്ദേ​ശം
സം​സ്‌​കാ​ര​ത്തെ​ ​സ്ഫു​ടം​ ​ചെ​യ്യും

തൃ​ശൂ​ർ​:​ ​സ​ർ​ഗാ​ത്മ​ക​ ​ര​ച​ന​ക​ളി​ലെ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​മ​നു​ഷ്യ​ ​സം​സ്‌​കാ​ര​ത്തെ​ ​സ്ഫു​ടം​ ​ചെ​യ്യു​മെ​ന്ന് ​മു​ൻ​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​സി.​ര​വീ​ന്ദ്ര​നാ​ഥ്.​ ​പ്രൊ​ഫ.​വി.​പി​ജോ​ൺ​സ് ​ര​ചി​ച്ച​ ​'​അ​ശ്വാ​രൂ​ഢ​ൻ​'​ ​എ​ന്ന​ ​ഗ്രീ​ക്ക് ​ഇ​തി​ഹാ​സ​ ​നോ​വ​ലി​ന്റെ​ ​പ്ര​കാ​ശ​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഡോ.​പി.​വി.​കൃ​ഷ്ണ​ൻ​നാ​യ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.
ഡോ.​കെ.​ആ​ർ.​ടോ​ണി​ ​ആ​ദ്യ​ ​കോ​പ്പി​ ​ഏ​റ്റു​വാ​ങ്ങി.​ ​ഭാ​ര​ത് ​സേ​വ​ക് ​സ​മാ​ജ് ​പു​ര​സ്‌​കാ​രം​ ​നേ​ടി​യ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ​ ​ഫ്രാ​ങ്കോ​ ​ലൂ​യി​സി​നെ​ ​ആ​ദ​രി​ച്ചു.​ ​ഡോ.​പ്ര​ഭ​ക​ര​ൻ​ ​പ​ഴ​ശ്ശി,​ ​സ​ഹൃ​ദ​യ​ ​സ​ദ​സ് ​ചെ​യ​ർ​മാ​ൻ​ ​സി.​ആ​ർ.​രാ​ജ​ൻ,​ ​അ​ഡ്വ.​എ.​ഡി.​ബെ​ന്നി,​ ​ഡേ​വി​സ് ​ക​ണ്ണ​നാ​യ്ക്ക​ൽ,​ ​ജോ​യ് ​എം.​മ​ണ്ണൂ​ർ.​ ​ഡോ.​ഇ​ഗ്‌​നേ​ഷ്യ​സ് ​ആ​ന്റ​ണി,​ ​ഡേ​വി​സ് ​ക​ണ്ണ​മ്പു​ഴ,​ ​പി.​എം.​എം.​ഷെ​രീ​ഫ്,​ ​എം.​പീ​താം​ബ​ര​ൻ,​ ​സു​ഷി​ത് ​ശി​വ​ദേ​വ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

നീ​റ്റ് ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത് പ​തി​നാ​യി​ര​ത്തി​ലേ​റെ​ ​പേർ

തൃ​ശൂ​ർ​:​ ​രാ​ജ്യ​ത്തെ​ ​വി​വി​ധ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലേ​യ്ക്കു​ള്ള​ ​മെ​ഡി​ക്ക​ൽ​ ​യു.​ജി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ജി​ല്ല​യി​ലെ​ഴു​തി​യ​ത് ​പ​തി​നാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ.​ ​വി​വി​ധ​ ​സി.​ബി.​എ​സ്.​ഇ​ ​സ്‌​കൂ​ളു​ക​ളി​ലും​ ​കോ​ളേ​ജു​ക​ളി​ലും​ ​പ​രീ​ക്ഷ​ ​ന​ട​ന്നു.​ ​ആ​കെ​ 20​ ​സെ​ന്റ​റു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​സെ​ന്റ​റു​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത് 11,000​ലേ​റെ​ ​പേ​രാ​ണ്.​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​നാ​രം​ഭി​ച്ച​ ​പ​രീ​ക്ഷ​ ​വൈ​കീ​ട്ട് 5.20​നാ​ണ് ​പൂ​ർ​ത്തി​യാ​യ​ത്.

Advertisement
Advertisement